|    Jan 19 Thu, 2017 6:40 pm
FLASH NEWS

അഞ്ചുവര്‍ഷംകൊണ്ട് വിദേശ ടൂറിസ്റ്റുകളുടെ എണ്ണം ഇരട്ടിയാക്കും: മന്ത്രി

Published : 20th October 2016 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ചുവര്‍ഷംകൊണ്ട് വിദേശ വിനോദസഞ്ചാരികളുടെ എണ്ണം ഇരട്ടിയാക്കുമെന്ന് ടൂറിസം മന്ത്രി എ സി മൊയ്തീന്‍. ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണം 50 ശതമാനം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിടുന്നതായും മന്ത്രി വ്യക്തമാക്കി. നിയമസഭയില്‍ ധനാഭ്യര്‍ഥനചര്‍ച്ചകള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
മേഖലയില്‍ നാലു ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കും. അഷ്ടമുടി കായലിലും മലബാര്‍ മേഖലയിലുമായി 500 ഹൗസ്‌ബോട്ടുകള്‍ ആരംഭിക്കും. ബേക്കല്‍, വയനാട്, ഇടുക്കി എന്നിവിടങ്ങളിലെ എയര്‍സ്ട്രിപ്പുകള്‍ മെച്ചപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ അവലംബിക്കും. കൊച്ചി ബിനാലെ വികസിപ്പിക്കാന്‍ നടപടി കൈക്കൊള്ളുമെന്നും കണ്ണൂര്‍ വിമാനത്താവളം വരുന്ന മുറയ്ക്ക് മലബാറിന്റെ പുതിയ ടൂറിസം വികസന സാധ്യതകള്‍ പ്രയോജനപ്പെടുത്താനുള്ള നടപടികള്‍ ഊര്‍ജിതമാക്കുമെന്നും മന്ത്രി അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക