|    Oct 24 Wed, 2018 2:13 am
FLASH NEWS
Home   >  National   >  

അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ മജിസ്‌ട്രേറ്റ് തല അന്വേഷണം

Published : 10th September 2017 | Posted By: shadina sdna


ന്യൂഡല്‍ഹി: ഗാന്ധിനഗറില്‍ അഞ്ച് വയസുകാരിയെ മാനഭംഗപ്പെടുത്തിയ സംഭവത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവിട്ടു. ശനിയാഴിച്ച രാവിലെ ടാഗോള്‍ സ്‌കൂളില്‍ അഞ്ച് വയസുകാരിയെ ജീവനക്കാരന്‍ ക്രൂരമായി പീഡിപ്പിച്ചിരുന്നു. സംഭവത്തില്‍ പിന്നീട് സ്‌കൂളിലെ പ്യൂണ്‍ വികാസിനെ പോലിസ് അറസ്റ്റ് ചെയ്തു. മൂന്ന് ദിവസത്തിനുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് വിവേക് വിഹാറിനാണ് അന്വേഷണ ചുമതല
പെണ്‍കുട്ടിയെ വികാസ് ആളില്ലാത്ത ക്ലാസ് മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss