|    Oct 17 Wed, 2018 7:14 pm
FLASH NEWS
Home   >  National   >  

അഞ്ചുവയസുകാരിയെ പ്യൂണ്‍ ക്ലാസ് മുറിയില്‍വച്ച് പീഡിപ്പിച്ചു

Published : 10th September 2017 | Posted By: mi.ptk

ന്യൂഡല്‍ഹി: അഞ്ചുവയസുകാരിയെ സ്‌കൂളിലെ പ്യൂണ്‍ ക്ലാസ് മുറിയില്‍ വച്ച് പീഡിപ്പിച്ചു. ഡല്‍ഹിയില്‍ ശനിയാഴ്ചയാണ് സംഭവം. മൂന്ന് വര്‍ഷമായി സ്‌കൂളില്‍ ജോലിചെയ്തുവരുന്ന വികാസ്(40)ആണ് കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്. അധ്യാപകര്‍ക്ക് ഉച്ചഭക്ഷണം നല്‍കി മടങ്ങവെ വരാന്തയിലൂടെ നടക്കുകയായിരുന്ന കുട്ടിയെ കണ്ട ഇയാള്‍ ആളില്ലാത്ത ക്ലാസ്മുറിയിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. സംഭവം പുറത്തുപറയരുതെന്ന് കുട്ടിയെ ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നതായി പോലീസ് പറഞ്ഞു.
എന്നാല്‍, വൈകിട്ട് വീട്ടിലെത്തിയ കുട്ടി ശാരീരികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെതുടര്‍ന്ന് വീട്ടുകാര്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയിലാണ് കുട്ടി ലൈംഗിക പീഡനത്തിനിരയായ കാര്യം അറിഞ്ഞത്. തുടര്‍ന്ന് നല്‍കിയ കൗണ്‍സിലില്‍ കുട്ടി പ്രതിയെക്കുറിച്ച് സൂചന നല്‍കുകയായിരുന്നു. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് പ്യൂണിനെ അറസ്റ്റ് ചെയ്തു.
ലൈംഗികാതിക്രമം ചെറുത്ത ഏഴുവയസുകാരനെ സ്‌കൂളിലെ ശൗചാലയത്തില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയതിന്റെ ഞെട്ടല്‍ മാറും മുന്‍പാണ് ഡല്‍ഹിയില്‍ വീണ്ടും കുട്ടികള്‍ക്കെതിരായ ക്രൂരത.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss