|    Aug 17 Fri, 2018 2:21 pm
FLASH NEWS

അഞ്ചുപേര്‍ക്ക് വെട്ടേറ്റ സംഭവം: ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Published : 7th March 2018 | Posted By: kasim kzm

ഒറ്റപ്പാലം: ചിനക്കത്തൂര്‍ പൂരത്തിനിടെ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് അഞ്ചുപേര്‍ക്ക് വെട്ടേറ്റ സംഭവത്തില്‍ എട്ടുപേര്‍ അറസ്റ്റില്‍. പാലപ്പുറം ഞാറ്റുപറമ്പില്‍ പ്രവീണ്‍(27), തെരുവില്‍ വിമോദ് കുമാര്‍(25), ചിറങ്ങത്ത് വിനോദ്(24), തടത്തില്‍ പ്പടി സുജിത്ത്(24), കുമ്പാരന്‍ കുണ്ട് രാമചന്ദ്രന്‍(30),കുമ്പാരന്‍ കുണ്ട് കൃഷ്ണകുമാര്‍(23)ചുനങ്ങാട് പുള്ളംതൊടി ദിലീപ് (29), കുമ്പാരന്‍ കുണ്ട് രാംദാസ്(28)എന്നിവരെയാണ് സി ഐ പി അബ്ദുല്‍ മുനീറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
സിപിഎം പ്രവര്‍ത്തകരായ  പാലപ്പുറം കുളപ്പുള്ളിപ്പറമ്പില്‍ കൃഷ്ണകുമാര്‍(40), കറുത്തേടത്തുപടി കൃഷ്ണകുമാര്‍(31), കറുത്തേടത്തുപടി ഹരിദാസ് (35), കറുത്തേടത്തുപടി ശിവദാസന്‍(40), പ്രദീപ് രാജന്‍ എന്നിവര്‍ക്ക് വെട്ടേറ്റ കേസിലാണ് അറസ്റ്റ്. ശനിയാഴ്ച്ച രാത്രി 9ഓടെ പാലപ്പുറം ഗ്യാസ് ഗോഡൗണിന് സമീപം വച്ചാണ് സംഘര്‍ഷം ഉണ്ടായത്. സംഘം ചേ ര്‍ന്നെത്തി വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. കറുത്തേടത്ത്പടി കൃഷ്ണകുമാറിന്റെ പരാതിയിലാണ് കേസെടുത്തത്.
അറസ്റ്റിലായവര്‍ ബിജെപി പ്രവര്‍ത്തകരാണ്. എഎസ്‌ഐ എംഎസ് ഗംഗാധരന്‍, വി ഭാസ്‌ക്കരന്‍, കെപി ഉണ്ണികൃഷ്ണന്‍, കെബി ഉദയകുമാര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss