|    Jun 25 Mon, 2018 12:27 am
FLASH NEWS

അഞ്ചാലുംമൂട് മോഷണക്കേസിലെ പ്രതി അറസ്റ്റില്‍

Published : 21st January 2017 | Posted By: fsq

.

കൊല്ലം: അഞ്ചാലുമൂട് കാഞ്ഞിരംകുഴി രമണന്റെ കടമുറി കുത്തിതുറന്ന് മോഷണം നടത്തിയ കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പോലിസ് പിടിയിലായി. തൃക്കരുവ നടുവിലചേരി അനീഷ് ഭവനില്‍ ശശികുമാര്‍ അനീഷ് ആണ് ജില്ലാ ക്രൈംബ്രാഞ്ച് എസിപി അശോകന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പിടിയിലായത്. 2016 ആഗസ്റ്റ് മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അഞ്ചാലുംമൂട് കാഞ്ഞിരംകുഴിയിലുള്ള രമണന്‍ എന്നയാളിന്റെ തൊടിവാര്‍ക്കുന്ന സൈറ്റിലെ കടമുറിയില്‍ തൊഴിലാളികള്‍ക്ക് ബോണസ് നല്‍കുന്നതിനായി സൂക്ഷിച്ച പണമാണ് മോഷണം പോയത്. അഞ്ചാലുംമൂട് പോലിസ് അന്വേഷിച്ച കേസില്‍ പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് ജില്ലാ പോലിസ് മേധാവിയുടെ നിര്‍ദ്ദേശ പ്രകാരം കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. തുടര്‍ന്ന് നടത്തുന്ന അന്വേഷണത്തില്‍ ഒന്നാംപ്രതി മുനീറിനെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു. മുനീര്‍ ഇപ്പോള്‍ ജില്ലാ ജയില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിഞ്ഞുവരികയാണ്. മോഷണം നടത്തി കിട്ടിയ പണം മുഴുവന്‍ പ്രതികള്‍ ആഡംബരജീവിതം നയിച്ചും ധൂര്‍ത്തടിച്ചും ചെലവഴിക്കുകയായിരുന്നു. ഇപ്പോള്‍ അറസ്റ്റിലായ അനീഷ് മുമ്പ് കഞ്ചാവ് കൈവശം വച്ചകേസില്‍ എക്‌സൈസിന്റെ പിടിയിലായി ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്ത് കൊല്ലം സബ്ജയിലിലേക്കയച്ചു. കേസില്‍ ഇനി പിടികിട്ടാനുള്ള പ്രതികള്‍ക്കായി പോലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss