|    May 23 Tue, 2017 8:48 am
FLASH NEWS

അഞ്ചാം തവണയും തോല്‍ക്കാന്‍ മനസ്സില്ലെന്ന് ചെറിയാന്‍ ഫിലിപ്പ്

Published : 21st March 2016 | Posted By: sdq

cheriyan philipp
അഞ്ചാം തവണയും തോല്‍ക്കാന്‍ മനസ്സില്ലാത്തതിനാല്‍ നിയമസഭാംഗം ആകാനുള്ള മോഹം ഉപേക്ഷിക്കുകയാണെന്ന് ഇടതു പക്ഷ സഹയാത്രികനായ മുന്‍ കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ്. ഫെയ്‌സ് ബുക്കില്‍ എഴുതിയ കുറിപ്പിലാണ് ചെറിയാന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ആയിരത്തിലധികം ലൈക്കും 200 ലേറെ പ്രതികരണങ്ങളും 25 ഓളം ഷെയറുകളുമാണ് കുറിപ്പിന് ലഭിച്ചത്.

ഫെയ്‌സ് ബുക്കില്‍ എഴുതിയ കുറിപ്പിന്റെ പൂര്‍ണ രൂപം:

അഞ്ചാമത് തവണ തോല്ക്കാന്‍ മനസില്ലാത്തതിനാല്‍ ഒരിക്കലെങ്കിലും നിയമസഭാംഗം ആകാനുള്ള മോഹം ഞാന്‍ ഉപേക്ഷിച്ചിരിക്കുകയാണ് . വര്‍ഷങ്ങള്‍ക്കു മുന്‍പ് ‘മോഹമുക്തനായ കൊണ്ഗ്രസുകാരന്‍’ എന്ന് ഇ എം എസ് എന്നെ വിശേഷിപ്പിച്ചത് ഇപ്പോള്‍ അന്വര്‍ത്ഥമായി. ജീവിതത്തിന്റെ മുഖ്യഭാഗവും എം എല്‍ എ ഹോസ് റ്റലിന്റെ ഇടനാഴികളില്‍ കഴിഞ്ഞത് കൊണ്ടാകാം എം എല്‍ എ ആകാനുള്ള യോഗം ഇല്ലാതെ പോയത് . കര്‍മശേഷി നശിക്കാത്തിടത്തോളം കാലം കേരളത്തിന്റെ പൊതുജീവിതത്തില്‍ തലയുയര്‍ത്തി നില്ക്കും. ശരിയെന്നു തോന്നുന്ന കാര്യങ്ങള്‍ക്കു വേണ്ടി പ്രതികരിച്ചു കൊണ്ടിരിക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day