|    May 26 Fri, 2017 3:29 am
FLASH NEWS

അഞ്ചാം തവണയും എംജിക്ക് എന്‍എസ്എസ് സംസ്ഥാന അവാര്‍ഡ്

Published : 7th August 2016 | Posted By: SMR

കോട്ടയം: 2015-16ലെ മികച്ച നാഷണല്‍ സര്‍വീസ് സ്‌കീം പ്രവര്‍ത്തനങ്ങള്‍ക്കുള്ള സംസ്ഥാന അവാര്‍ഡിന് എംജി സര്‍വകലാശാല അര്‍ഹമായി. 2005ന് ശേഷം അഞ്ചാം തവണയാണ് മികച്ച പ്രവര്‍ത്തനങ്ങള്‍ക്കായുള്ള സംസ്ഥാന അവാര്‍ഡ് സര്‍വകലാശാല നേടുന്നത്. ഇത് അഖിലേന്ത്യാ റെക്കോര്‍ഡാണ്. മറ്റൊരു ഇന്ത്യന്‍ സര്‍വകലാശാലയും പ്രവര്‍ത്തന മികവിനുള്ള പുരസ്‌കാരങ്ങള്‍ തുടര്‍ച്ചയായി കൈവരിച്ചിട്ടില്ല. പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ഡോ. കെ സാബുക്കുട്ടനാണ് എന്‍എസ്എസ് പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍വകലാശാലയില്‍ ചുക്കാന്‍ പിടിക്കുന്നത്. എംജി സര്‍വകലാശാലയുടെ കീഴിലെ കുട്ടിക്കാനം മരിയന്‍ കോളജ് സംസ്ഥാനത്തെ മികച്ച എന്‍എസ്എസ് യൂനിറ്റായി തെരഞ്ഞെടുത്തു.
മികച്ച പ്രോഗ്രാം ഓഫിസറായി ജോബി ബാബുവും, മികച്ച വോളന്റിയര്‍മാരായി എംജി സര്‍വകലാശാലയിലെ തന്നെ  സ്വര്‍ണ തോമസും (ആലുവ സെന്റ് സേവ്യേഴ്‌സ് കോളജ്), ഷഹന കെ വിയും (എറണാകുളം മഹാരാജാസ് കോളജ്), അഖില്‍ അലക്‌സും (പത്തനംതിട്ട കാതോലിക്കേറ്റ് കോളജ്) തെരഞ്ഞെടുക്കപ്പെട്ടു.2012-13ല്‍ പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ക്ക് ദേശീയ അവാര്‍ഡ്, 2013-14ല്‍ പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ക്കും യൂനിവേഴ്‌സിറ്റിയ്ക്കും സംസ്ഥാന അവാര്‍ഡും ഇന്ദിരാഗാന്ധി ദേശീയ അവാര്‍ഡും ലഭിച്ചു.  2014-15ല്‍ എംജി സര്‍വകലാശാല എന്‍എസ്എസ് വോളന്റിയര്‍മാരായ കോട്ടയം ബസേലിയോസ് കോളജിലെ മനോജ് ജോര്‍ജിനും, പാലാ അല്‍ഫോണ്‍സാ കോളജിലെ ആര്‍ ഐശ്വര്യ ലക്ഷ്മിയ്ക്കും ഇന്ദിരാഗാന്ധി ദേശീയ പുരസ്‌കാരം ലഭിച്ചു.
205 യൂനിറ്റുകളിലായി 20500 എന്‍എസ്എസ് വോളന്റിയര്‍മാരാണ് സര്‍വകലാശാലയുടെ കീഴിലുള്ളത്.ഉന്നത് ഭാരത് അഭിയാന്‍, സ്വച്ഛ ഭാരത് അഭിയാന്‍, ഇ ജാലകം, ഡിജിറ്റല്‍ ഇന്ത്യ, ജൈവകൃഷി വ്യാപനം, നിര്‍ധന കുടുംബങ്ങള്‍ക്ക് വീടുകള്‍, ലൈബ്രറികളും ശൗചാലയങ്ങളും നിര്‍മിക്കല്‍, പുഴ സംരക്ഷണം, ആദിവാസികള്‍ക്കുള്ള പരിപാടികള്‍, മദ്യത്തിനും മയക്കുമരുന്നിനും എതിരെയുള്ള ബോധവല്‍ക്കരണ പരിപാടികള്‍, തൊഴില്‍ നൈപുണ്യ പരിശീലനം എന്നിവയില്‍ എന്‍എസ്എസിന്റെ മികച്ച പ്രവര്‍ത്തനം വിലയിരുത്തിയാണ് അവാര്‍ഡ് ലഭിച്ചിരിക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day