|    Nov 20 Mon, 2017 9:12 pm
FLASH NEWS

അഞ്ചാം ക്ലാസുകാരിയെ പീഡിപ്പിച്ച വൃദ്ധന്‍ അറസ്റ്റില്‍

Published : 13th November 2017 | Posted By: fsq

 

കട്ടപ്പന: അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ അയല്‍വാസിയായ വൃദ്ധനെ പോലിസ് അറസ്റ്റ് ചെയ്തു. ചെമ്പകപ്പാറ പള്ളിക്കാനം വേഴമ്പത്തോട്ടം ജോസാണ് അറസ്റ്റിലായത്. കഴിഞ്ഞ മാസമാണ് സമീപവാസിയായ പെണ്‍കുട്ടി വീട്ടില്‍ ഒറ്റക്കായിരുന്ന സമയത്ത് ജോസ് കുട്ടിയെ പീഡിപ്പിച്ചത്. ഭയംമൂലം കുട്ടി വിവരം വീട്ടുകാരെ അറിയിച്ചില്ല. പിന്നീട് സ്‌കൂളില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് പീഡനവിവരം പുറത്തറിഞ്ഞത്. വീട്ടുകാര്‍ പോലിസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് കട്ടപ്പന സി. ഐ: വി എസ് അനില്‍കുമാറാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കട്ടപ്പന കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക