|    Oct 21 Sat, 2017 7:44 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

അഞ്ചാം ഏകദിനത്തിലും കിവീസിന് ജയം

Published : 6th January 2016 | Posted By: SMR

വെല്ലിങ്ടണ്‍: അഞ്ചാം ഏകദിനത്തിലും ശ്രീലങ്കയെ തോല്‍പ്പിച്ച് ആതിഥേയരായ ന്യൂസിലന്‍ഡ് പരമ്പര 3-1ന് സ്വന്തമാക്കി. ഇന്നലെ നടന്ന അഞ്ചാം ഏകദിനത്തില്‍ 36 റണ്‍സിനാണ് ന്യൂസിലന്‍ഡ് ലങ്കയെ പരാജയപ്പെടുത്തിയത്.
ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് നിശ്ചിത ഓവറില്‍ അഞ്ചു വിക്കറ്റിന് 294 റണ്‍സെടുത്തപ്പോള്‍ മറുപടിയില്‍ 47.1 ഓവറില്‍ 258 റണ്‍സിന് ശ്രീലങ്കന്‍ പോരാട്ടം അവസാനിക്കുകയായിരുന്നു. ന്യൂസിലന്‍ഡിനു വേണ്ടി മാര്‍ട്ടിന്‍ ഗുപ്റ്റില്‍ (102), ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസന്‍ (61), റോസ് ടെയ്‌ലര്‍ (61) എന്നിവര്‍ മികച്ച പ്രകടനം നടത്തി.
95 റണ്‍സെടുത്ത എയ്ഞ്ചലോ മാത്യൂസാണ് ലങ്കയുടെ ടോപ്‌സ്‌കോറര്‍. കിവീസിനായി മാറ്റ് ഹെന്റ്‌റി അഞ്ചും ട്രെന്റ് ബോള്‍ട്ട് മൂന്നും വിക്കറ്റ് വീഴ്ത്തി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക