|    Oct 17 Tue, 2017 3:18 am
FLASH NEWS

അഞ്ചാംപനി: റൂബെല്ല പ്രതിരോധ കുത്തിവയ്പ് ആരംഭിച്ചു

Published : 4th October 2017 | Posted By: fsq

 

കാസര്‍കോട്്: അഞ്ചാം പനി (മീസില്‍സ്)-റൂബല്ലാ പ്രതിരോധകുത്തിവെപ്പ് ആരംഭിച്ചു. പള്ളിക്കര സെന്റ് ആന്‍സ് എയുപി സ്‌കൂളില്‍ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ നിര്‍വഹിച്ചു. നീലേശ്വരം നഗരസഭ ചെയര്‍മാന്‍ പ്രഫ. കെ പി ജയരാജന്‍ അധ്യക്ഷത വഹിച്ചു.കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റേയും സംസ്ഥാന സര്‍ക്കാറിന്റേയും നേതൃത്വത്തിലാണ്് അഞ്ചാംപനി (മീസില്‍സ്), റൂബല്ല എന്നീ രോഗങ്ങള്‍ക്കെതിരേ പ്രതിരോധകുത്തിവയ്പ്പ് നടത്തുന്നത്. ഈ മാസം 24 വരെ ഒമ്പത് മാസത്തിനും 15 വയസിനുമിടയില്‍ പ്രായമുള്ള മുഴുവന്‍ കുട്ടികള്‍ക്കും കുത്തിവയ്പ്പ് നടത്തും. ജില്ലയില്‍ 3,21,309 കുട്ടികള്‍ക്കാണ് പ്രതിരോധ മരുന്ന് നല്‍കുന്നത്. ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളും ആരോഗ്യസംവിധാനങ്ങളും അങ്കണവാടികളും മുഴുവന്‍ കുട്ടികള്‍ക്കും പ്രതിരോധ മരുന്ന് നല്‍കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക