|    Oct 20 Sat, 2018 2:18 am
FLASH NEWS

അഞ്ചാംപനി-റൂബല്ല; കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവയ്പ് നല്‍കുമെന്ന് ജില്ലാ കലക്ടര്‍

Published : 15th September 2017 | Posted By: fsq

 

തൃശൂര്‍: അഞ്ചാംപനിക്കും റൂബല്ലക്കും എതിരെ ജില്ലയിലെ 9 മാസം മുതല്‍ 15 വയസ്സു വരെയുളള കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവയ്പ് നല്‍കുമെന്ന് ജില്ലാ കലക്ടര്‍ ഡോ.എ.കൗശിഗന്‍ അറിയിച്ചു. സര്‍ക്കാര്‍, എയ്ഡഡ്, സ്വകാര്യ സ്‌കൂളുകള്‍, അങ്കണവാടികള്‍, തെരഞ്ഞെടുത്ത മറ്റു കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ഒക്‌ടോബര്‍ മൂന്നു മുതല്‍ ഒരുമാസക്കാലം കുത്തിവയ്പ് ക്യാംപ് നടത്തും. ഡോക്ടര്‍, പൊതുജനാരോഗ്യ നഴ്‌സ് എന്നിവരുടെ നേതൃത്തിലാണ് ക്യാംപ്. അഞ്ചാംപനി, റൂബല്ല എന്നിവക്കെതിരെ കുട്ടികളുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുക 2020 ഓടു കൂടി അഞ്ചാംപനി നിര്‍മ്മാജ്ജനം റൂബല്ല നിയന്ത്രണം എന്നിവ സാധ്യമാക്കുകയാണ് പരിപാടിയുടെ ഉദ്ദേശ്യം. സുരക്ഷിതവും പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്തതുമായ ഇന്ത്യന്‍ നിര്‍മ്മിത വാക്‌സിനാണ് ലോകാരോഗ്യ സംഘടനനിര്‍ദ്ദേശ പ്രകാരം ഇതിനുപയോഗിക്കുന്നത്.     പരിപാടിയുടെ പ്രചരണത്തിനായി വ്യാപക ബോധവത്കരണം നടത്താന്‍  ജില്ലാതല കര്‍മ്മസമിതി യോഗം തീരുമാനിച്ചു. യോഗത്തില്‍ എ.ഡി.എം (ഇ ന്‍-ചാര്‍ജ്ജ്) സി.വി.സജന്‍, ഡി.എം.ഒ ഡോ.കെ.സുഹിത, ലോക ആരോഗ്യ സംഘടന പ്രതിനിധി ഡോ.സന്തോഷ് രാജഗോപാല്‍, വിദ്യാഭ്യാസ സാമൂഹിക ക്ഷേമ വകുപ്പ് പ്രതിനിധികള്‍ ഡി.ഇ.ഒ മാര്‍, എ.ഇ.ഒ മാര്‍, ഡി.ഡി.പി.ഒ മാര്‍ മറ്റ് വകുപ്പ് പ്രതിനിധികള്‍ പങ്കെടുത്തു. സെപ്തംബര്‍ 25 ന് എല്ലാ സ്‌കൂളുകളിലും പ്രത്യേക അസംബ്ലി ചേരും. അസംബ്ലിയില്‍ പ്രധാന അധ്യാപകര്‍ ആരോഗ്യ സന്ദേശം, പ്രതിജ്ഞ എന്നിവയ്ക്ക് നേതൃത്വം നല്‍കും. സ്‌കൂളുകളിലും അങ്കണവാടികളിലും പ്രത്യേക രക്ഷകര്‍തൃ യോഗങ്ങളും കുടുംബശ്രീ അയല്‍കൂട്ടങ്ങളില്‍ വിശദീകരണയോഗങ്ങളും നടത്തും. പരിപാടിയുടെ മേല്‍നോട്ടത്തിനായി ജില്ലാ കളക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍, ഐ.സി.ഡി.എസ് ഓഫീസര്‍,പഞ്ചായത്ത് ഉപഡയറക്ടര്‍, ലയണ്‍സ് ക്ലബ് പ്രതിനിധി തുടങ്ങിയവരുടെ നേതൃത്വത്തില്‍ കോര്‍ ഗ്രൂപ്പ് രൂപീകരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss