|    Feb 23 Thu, 2017 10:20 pm

അഞ്ചാംക്ലാസുകാരന്റെ കൈ ഒടിച്ചതായി പരാതി

Published : 15th November 2016 | Posted By: SMR

കൊല്ലം: അഞ്ചാംക്ലാസ് വിദ്യാര്‍ഥിയുടെ കൈ അധ്യാപിക പിടിച്ചൊടിച്ചതായി പരാതി. വാളത്തുംഗല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് സ്‌കൂളിലെ കായികാധ്യാപിക ഡി ഷീജയെ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ സസ്‌പെന്‍ഡ് ചെയ്തു.
ക്ലാസില്‍ ഒച്ചവച്ച് ഓടിക്കളിച്ചുവെന്ന് ആരോപിച്ച് അധ്യാപിക കുട്ടിയുടെ കൈ പിടിച്ചൊടിക്കുകയായിരുന്നുവെന്നാണ് പരാതി. എന്നാല്‍ ക്ലാസിലാകെ ഓടി നടന്ന കുട്ടിയോട് ബെഞ്ചിലിരിക്കാന്‍ മാത്രമേ താന്‍ ആവശ്യപ്പെട്ടിട്ടുള്ളുവെന്നാണ് അധ്യാപികയുടെ വിശദീകരണം. ബെഞ്ചിലിരുന്നശേഷം താഴെ വീണ പേനയെടുക്കാനായി കുനിയവെ, അനുസരണക്കേട് കാട്ടുകയാണെന്ന് തെറ്റിദ്ധരിച്ച് തന്റെ ഇടതുകൈ പിടിച്ചുതിരിക്കുകയായിരുന്നുവെന്നാണ് വിദ്യാര്‍ഥി പറയുന്നത്. വ്യാഴാഴ്ചയാണ് സംഭവം. വെള്ളിയാഴ്ച സ്‌കൂള്‍ അധികൃതരോട് വിശദീകരണം ആരാഞ്ഞിരുന്നുവെന്നും അതിന്റെ അടിസ്ഥാനത്തിലാണ് അധ്യാപികയ്‌ക്കെതിരേ നടപടിയെടുത്തതെന്നും വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കെ എസ് ശ്രീകല പറഞ്ഞു. കുട്ടിയുടെ മാതാപിതാക്കള്‍ പരാതി നല്‍കിയിട്ടില്ലെന്ന് ഇരവിപുരം പോലിസ് പറഞ്ഞു. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തു. വിദ്യാഭ്യാസവകുപ്പ് ഡയറക്ടറും സിറ്റി പോലിസ് കമ്മിഷണറും സംഭവത്തെക്കുറിച്ച് അന്വേഷിച്ച് രണ്ടാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്ന് കമ്മീഷന്‍ അംഗം കെ മോഹന്‍കുമാര്‍ ആവശ്യപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക