|    Jun 18 Mon, 2018 11:06 pm
Home   >  Todays Paper  >  Page 5  >  

അഞ്ചല്‍ രാമഭദ്രന്‍ വധക്കേസ്്: മന്ത്രിയുടെ സ്റ്റാഫ് ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍

Published : 23rd November 2016 | Posted By: SMR

കൊല്ലം: ഏരൂരിലെ കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റും ഐഎന്‍ടിയുസി ഏരൂര്‍ പഞ്ചായത്ത് കിറ്റി പ്രസിഡന്റുമായിരുന്ന നെയം ശ്രീരാമചന്ദ്രവിലാസത്തില്‍ രാമഭദ്ര(46)ന്റെ കൊലപാതകവുമായി ബന്ധപ്പെ് രണ്ടുപേര്‍ അറസ്റ്റില്‍. മന്ത്രി ജെ മേഴ്‌സിക്കുിയയുടെ കുണ്ടറ ഓഫിസിലെ സ്റ്റാഫ് മാക്‌സണ്‍, സിപിഎം ജില്ലാ കിറ്റിയംഗം കെ ബാബു പണിക്കര്‍ എന്നിവരെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. സിപിഎം പ്രവര്‍ത്തകനായ റിയാസിനെ അറസ്റ്റ് ചെയ്തതായി സൂചനയുണ്ട്.
കൊല്ലം ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റും കാഷ്യൂ കോര്‍പറേഷന്‍ ചെയര്‍മാനുമായ എസ് ജയമോഹന്‍, മുന്‍ മന്ത്രിയായിരുന്ന പി കെ ശ്രീനിവാസന്റെ മകനും സിപിഎം അഞ്ചല്‍ ഏരിയ സെക്രറിയുമായ പി എസ് സുമന്‍ എന്നിവരെ സിബിഐ ചോദ്യംചെയ്തതായാണു വിവരം. 2010 ഏപ്രില്‍ 10ന് രാത്രി ഒമ്പതിനായിരുന്നു കൊലപാതകം. ആഹാരം കഴിച്ചുകൊണ്ടിരുന്ന രാമഭദ്രനെ ഭാര്യയുടെയും മക്കളുടെയും മുന്നില്‍വച്ച് കൊലപ്പെടുത്തുകയായിരുന്നു. വീടിന് സമീപത്തെ ക്ഷേത്രത്തിലെ ഉല്‍സവവുമായി ബന്ധപ്പെ് സംഘനം നടന്നിരുന്നു. ഇതില്‍ പോലിസ് അറസ്റ്റ് ചെയ്ത പ്രതികളെ രാമഭദ്രന്‍ ജാമ്യത്തിലിറക്കിയിരുന്നു. അതിന്റെ ശത്രുതയാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നായിരുന്നു പോലിസ് ഭാഷ്യം.
അന്നത്തെ എസ്പി ഹര്‍ഷിത അല്ലൂരി സംഭവസ്ഥലം സന്ദര്‍ശിക്കുകയും സിപിഎം ലോക്കല്‍ കിറ്റി സെക്രറി ഉള്‍പ്പെടെ 16 പേരെ പോലിസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. കൊലയ്ക്കുപയോഗിച്ച ആയുധങ്ങള്‍ വീണ്ടെടുക്കുകയും പോലിസ് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു. പിന്നീട് കേസ് അിമറിക്കുന്നുവെന്ന് ആരോപിച്ചും കേസിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെും രാമഭദ്രന്റെ ഭാര്യ ബിന്ദു ഹൈക്കോടതിയെ സമീപിച്ചു. യുഡിഎഫ് സര്‍ക്കാര്‍ കേസ് സിബിഐക്ക് വിെങ്കിലും സിബിഐ കേസ് ഏറ്റെടുക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് സിബിഐ കേസ് അന്വേഷിക്കുന്നില്ലെന്നുകാി ബിന്ദു വീണ്ടും കോടതിയെ സമീപിച്ചു. കോണ്‍ഗ്രസ് നേതാവ് ഏരൂര്‍ സുഭാഷും കേസില്‍ കക്ഷിചേര്‍ന്നു. തുടര്‍ന്നാണ് കഴിഞ്ഞ ഒക്ടോബറില്‍ രാമഭദ്രന്‍ വധക്കേസ് സിബിഐക്ക് വിടാന്‍ ഹൈക്കോടതി ഉത്തരവായത്.
കൃത്യത്തില്‍ നേരിു പങ്കെടുത്തതിനാണ് റിയാസിനെയും മാക്‌സെനെയും അറസ്റ്റ് ചെയ്തത്. ഇരുവരും സിപിഎം മെംബര്‍മാരാണ്. ഇന്നലെ രാവിലെ വീടുകളില്‍ നിന്നാണ് ബാബു പണിക്കര്‍, മാക്‌സെന്‍ എന്നിവരെ കസ്റ്റഡിയിലെടുത്തത്. കൊാരക്കരയില്‍ വെച്ച് വീണ്ടും ചോദ്യം ചെയ്യുകയും വൈകുന്നേരത്തോടെ തിരുവനന്തപുരത്തുള്ള സിബിഐ ഓഫിസിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
അഞ്ചലില്‍ നടന്ന ഡിവൈഎഫ്‌ഐയുടെ പ്രതിരോധ ക്യാംപിന് നേതൃത്വം നല്‍കിയ ഗിരീഷിനെ ആക്രമിച്ചതുമായി ബന്ധപ്പെുണ്ടായ സംഘര്‍ഷമാണ് രാമഭദ്രന്റെ കൊലപാതകത്തില്‍ കലാശിച്ചത് എന്നാണ് സിബിഐ നിഗമനം. ഗുരുതരമായി പരിക്കേറ്റ ഗിരീഷിനെ പ്രവേശിപ്പിച്ച ആശുപത്രിയില്‍ വച്ച് രാമഭദ്രനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന നടന്നുവെന്ന കേസിലാണ് അറസ്റ്റ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss