|    Aug 20 Mon, 2018 12:58 am
FLASH NEWS

അഞ്ചലില്‍ വീട് കയറി ആക്രമണം

Published : 4th August 2018 | Posted By: kasim kzm

അഞ്ചല്‍:അഞ്ചലില്‍ വീട് കയറി ആക്രമണം. കെഎസ്ആര്‍ടിസിയും മറ്റൊരു ഓട്ടേറിക്ഷയും കൂട്ടി ഇടിച്ചതിനെ തുടര്‍ന്ന് അക്രമികള്‍ക്ക് മാര്‍ഗ്ഗതടസം ഉണ്ടായെന്ന് ആരോപിച്ചാണ് ബസ് ജീവനക്കാരെയും സംഘം മര്‍ദിച്ചു.
ആക്രമണത്തിന് ഇരയായ വീട്ടുടമ നെട്ടയം കൈലാസത്തില്‍ ബിജു(45)വിനെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികില്‍സ നല്‍കുന്നതിനിടയില്‍ പിന്തുടര്‍ന്നെത്തിയ സംഘം കാഷ്യാലിറ്റിയില്‍ കയറിയും ആക്രമണം അഴിച്ച് വിട്ടു. അക്രമണം തടയാന്‍ ശ്രമിച്ച അയിലറ അമ്പാടിയില്‍ അനില്‍കുമാര്‍ (49), പുത്തയം വെള്ളികുളം വീട്ടില്‍ അനസ്(43) എന്നിവര്‍ക്കും മര്‍ദനമേറ്റു. മര്‍ദനത്തില്‍ ഗുരുതര പരിക്ക് പറ്റിയ അനില്‍കുമാറിനെയും അപകടത്തില്‍പ്പെട്ട ഓട്ടോ ഡൈവര്‍ ഉണ്ണികൃഷ്ണനെയും തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കെഎസ്ആര്‍ടിസി ജീവനക്കാര്‍ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികില്‍സ തേടി. കെഎസ്ആര്‍ടിസി ചാത്തന്നൂര്‍ ഡിപ്പോ ജീവനക്കാരായ ഡ്രൈവര്‍ രഞ്ജിത്ത്, കണ്ടക്ടര്‍ ഷീബ എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. അനസും ബിജുവും അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. നാട്ടുകാരുടെ സഹായത്തോടെ രണ്ട് പേരെ അഞ്ചല്‍ പോലിസ് പിടികൂടി. അഞ്ചല്‍ ആര്‍ഒ ജങ്ഷനിലെ ഓട്ടോ ഡ്രൈവര്‍മാരായ അഞ്ചല്‍ സ്വദേശി ജോതിലാല്‍, ആര്‍ച്ചല്‍ മണലി സ്വദേശി സുരേഷ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss