|    Nov 19 Mon, 2018 9:01 am
FLASH NEWS

അഞ്ചരക്കണ്ടി മെഡി. കോളജ്: സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തു

Published : 3rd August 2018 | Posted By: kasim kzm

കൊച്ചി: കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡി. കോളജിന് 2018- 19 വര്‍ഷം പ്രവേശനത്തിന് ആരോഗ്യ സര്‍വകലാശാല അഫിലിയേഷന്‍ നല്‍കണമെന്ന സിംഗിള്‍ബെഞ്ച് ഉത്തരവ്് ഹൈക്കോടതി ഡിവിഷന്‍ബെഞ്ച് സ്റ്റേ ചെയ്തു. 2018 -19ലെ പ്രവേശനവുമായി ബന്ധപ്പെട്ട് പ്രവേശന പരീക്ഷ കമ്മീഷണര്‍ നടത്തുന്ന അലാട്ട്‌മെന്റില്‍ തങ്ങളെ ഉള്‍പ്പെടുത്താത്തത് ചോദ്യം ചെയ്ത് കണ്ണൂര്‍ മെഡിക്കല്‍ കോളജ് മാനേജ്‌മെന്റ്് നല്‍കിയ ഹരജിയിലെ സിംഗിള്‍ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലാണ് ഡിവിഷന്‍ബെഞ്ച് പരിഗണിച്ചത്.അഫിലിയേഷന്‍ ലഭ്യമാകുന്ന മുറക്ക് ഈ വര്‍ഷത്തെ മെഡിക്കല്‍ പ്രവേശന അലോട്ട്‌മെന്റ് നടപടിക്രമങ്ങളില്‍ ഈ കോളജിനെയും ഉള്‍പ്പെടുത്തണമെന്ന ഇതോടൊപ്പമുള്ള നിര്‍ദേശവും സ്റ്റേ ചെയ്തു.
കോളജിന് നടപ്പു വര്‍ഷം ആരോഗ്യ സര്‍വകലാശാലയുടെ അഫിലിയേഷന്‍ ഇല്ലെന്നും അതിനാല്‍, അലോട്ട്‌മെന്റ്് നടപടികളില്‍ ഉള്‍പ്പെടുത്താനാവില്ലെന്നും സര്‍ക്കാര്‍ അപ്പീലില്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യം വേണ്ട വിധം പരിഗണിക്കാതെയാണ് സിംഗിള്‍ബെഞ്ച് ഉത്തരവുണ്ടായത്. തുടര്‍ന്നാണ് സിംഗിള്‍ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്തത്.കണ്ണൂര്‍ മെഡിക്കല്‍ കോളജിന്റെ അഫിലിയേഷന്‍ റദ്ദാക്കാന്‍ പ്രവേശന മേല്‍നോട്ട സമിതിക്ക് ആരോഗ്യ സര്‍വകലാശാല ശുപാര്‍ശ നല്‍കിയ നടപടിയും ശുപാര്‍ശ നിലവിലുള്ള സാഹചര്യത്തില്‍ കണ്ണൂര്‍ മെഡിക്കല്‍ കോളജിലേക്കുള്ള അലോട്ട്‌മെന്റ്് നിര്‍ത്തിവെക്കാന്‍ എന്‍ട്രന്‍സ് കമ്മിഷണര്‍ക്ക് സര്‍വകലാശാല നിര്‍ദേശം നല്‍കിയ നടപടിയും കഴിഞ്ഞ ദിവസം ഹൈക്കോടതി ശരിവെച്ചിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss