|    Nov 19 Sun, 2017 6:37 am
FLASH NEWS
Home   >  Kerala   >  

അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജ് എംഡിയുടെ വീട്ടില്‍ റെയ്ഡ്

Published : 7th August 2017 | Posted By: shadina sdna

 

കണ്ണൂര്‍: അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജ് എംഡി ജബ്ബാര്‍ ഹാജിയുടെ വീട്ടില്‍ റെയ്ഡ്. പഴയങ്ങാടി ബി വി റോഡിലെ അദ്ദേഹത്തിന്റെ ഭാര്യ വീട്ടിലാണ് ഡിവൈഎസ്പി പി വി സദാനന്ദന്റെ നേതൃത്വത്തിലുള്ള ഉന്നത സംഘം റെയ്ഡ് നടത്തിയത്. മെഡിക്കല്‍ സീറ്റ് 150ല്‍ നിന്ന് 100 ആയി ചുരിക്കിയപ്പോള്‍ പ്രവേശനം നിഷേധിക്കപ്പെട്ട വിദ്യാര്‍ഥികളില്‍ നിന്നും വാങ്ങിയ പണവും സര്‍ട്ടിഫിക്കളും മനേജ്‌മെന്റ് തിരികെ നല്‍കിയിരുന്നില്ല. ഇതിനെതിരേ അഞ്ചോളം വിദ്യാര്‍ഥികള്‍ ഡിവൈഎസ്പിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് റെയ്ഡ്.
സ്ഥാപനവുമായി ബന്ധപെട്ട് ചില സുപ്രധാന രേഖകളും പോലിസ് പിടിച്ചെടുത്തു. 2016- 17 വിദ്യാഭ്യാസ വര്‍ഷത്തില്‍ സര്‍ക്കാര്‍ നടപടികള്‍ പാലിക്കാതെ പ്രവേശന പരീക്ഷ നടത്തി വിദ്യാര്‍ഥികളില്‍ നിന്ന് 47 ലക്ഷം രൂപയോളം അധികമായി മാനേജ്‌മെന്റ് കൈപറ്റിയിരുന്നു. പ്രവേശന പരിക്ഷയുമായി ബന്ധപെട്ട് അഞ്ചര കണ്ടി മെഡിക്കല്‍ കോളജിനെതിരേ സുപ്രിം കോടതി  വിധി പുറപ്പെടുവിച്ചിരുന്നു. പ്രസ്റ്റീജ് എജ്യുക്കേഷന്‍ ട്രസ്റ്റിന്റെ കീഴിലാണ് മെഡിക്കല്‍ കോളജ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ജബ്ബാര്‍ ഹാജിയുടെ ഭാര്യയും മക്കളും മരുമക്കളുമാണ് കോളജ് ഡയറക്ടര്‍ ബോഡിലെ അംഗങ്ങളെന്നും ഇവര്‍ വിദേശത്താണെന്നും കണ്ണൂര്‍ സിറ്റി സിഐ പ്രമോദ് പറഞ്ഞു. പഴയങ്ങാടി എസ്‌ഐ പി ബി സജീവ് എഎസ്‌ഐ’ വിജയന്‍ ചക്കരക്കല്‍, എടക്കാട് എസ്‌ഐ മഹേഷ്, വളപട്ടണം എസ്‌ഐ കെ ശ്രീജിത്ത് എന്നിവര്‍ റെയ്ഡിന് നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക