|    Apr 26 Wed, 2017 9:37 am
FLASH NEWS

അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജ്: വിദ്യാര്‍ഥികളുടെ ആശങ്കയകറ്റണം- കാംപസ് ഫ്രണ്ട്

Published : 29th October 2016 | Posted By: SMR

കണ്ണൂര്‍: ആഴ്ചകളായി തുടരുന്ന തൊഴിലാളി സമരത്തെ തുടര്‍ന്ന് അടച്ചിട്ട അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികളുടെ ഭാവി ആശങ്കയിലായതിനാല്‍ കോളജ് ഉടന്‍ തുറക്കാന്‍ നടപടിയെടുക്കണമെന്ന്കാംപസ് ഫ്രണ്ട് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് പി എം റിഫ ആവശ്യപ്പെട്ടു. ബോണസ് കൂട്ടി തരണമെന്നാവശ്യപ്പെട്ട് മെഡിക്കല്‍ കോളജ് തൊഴിലാളികള്‍ ആഴ്ചകളായി സമരത്തിലാണ്. ഇത് പരിഹരിക്കാനോ ഒതുക്കി തീര്‍ക്കാനോ മാനേജ്‌മെന്റും തൊഴിലാളികളും തയ്യാറാവുന്നില്ല. ഭീമമായ ഫീസടച്ച് പഠിക്കുന്ന വിദ്യാര്‍ഥികളുടെ ഭാവി ത്രിശങ്കുവിലാവുന്ന ഇത്തരം സംഭവങ്ങള്‍ അനുവദിക്കാനാവില്ല. ന്യായമായ സമരങ്ങള്‍ ഉയര്‍ന്നുവരണം. അതേസമയം വിദ്യാര്‍ഥികളെ ദ്രോഹിക്കുന്ന ഇത്തരം സമരങ്ങളും അവസാനിപ്പിക്കണം. സമരത്തിന്റെ മറവില്‍ വിദ്യാര്‍ഥികള്‍ക്ക് ഹോസ്റ്റലില്‍ വൈദ്യുതിയും വെള്ളവും സമരക്കാര്‍ തടഞ്ഞു വച്ചിരിക്കുന്നത്. ഇത്തരത്തിലുള്ള പ്രവണതകള്‍ അംഗീകരിക്കാനാവില്ല. വിദ്യാര്‍ഥികളെ ദ്രോഹിക്കുന്ന ഇരുകൂട്ടരുടെയും നടപടി നോക്കി നില്‍ക്കാനാവില്ല. സ്ഥിതി ഇനിയും തുടര്‍ന്നാല്‍ ശക്തമായ സമരപരിപാടിയുമായി കാംപസ് ഫ്രണ്ട് മുന്നോട്ടുവരുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day