|    Jan 23 Mon, 2017 2:14 pm
FLASH NEWS

അഞ്ചരക്കണ്ടിയില്‍ ആര്‍എസ്എസ് ഓഫിസിന് തീയിട്ടു

Published : 5th June 2016 | Posted By: SMR

കൂത്തുപറമ്പ്: അഞ്ചരക്കണ്ടി ചാമ്പാട് ആര്‍എസ്എസ് ഓഫിസും വിവേകാനന്ദ സേവാകേന്ദ്രവും പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനു തീയിട്ടു. ഇന്നലെ പുലര്‍ച്ചെ രണ്ടോടെയായിരുന്നു സംഭവം. രണ്ടുനിലകളിലായി പ്രവര്‍ത്തിക്കുന്ന കെട്ടിടംത്തിലെ ഓഫിസിനുള്ളിലുണ്ടായിരുന്ന ഫര്‍ണിച്ചറുകള്‍, പുസ്തകങ്ങ ള്‍, നേതാക്കളുടെ ഫോട്ടോ എന്നിവ കത്തിനശിച്ചു.
കൂത്തുപറമ്പ് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. കൂത്തുപറമ്പ് എസ്‌ഐ കെ ജെ വിനോയിയുടെ നേതൃത്വത്തില്‍ പോലിസ് സംഭവസ്ഥലത്തെത്തി. തീവയ്പില്‍ പ്രതിഷേധിച്ച് ബിജെപി ധര്‍മടം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചാമ്പാട്, അഞ്ചരക്കണ്ടി മേഖലകളില്‍ ഹര്‍ത്താല്‍ ആചരിച്ചു.
കടകമ്പോളങ്ങള്‍ അടച്ചെങ്കിലും വാഹനങ്ങളെ ഒഴിവാക്കിയിരുന്നു. മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലത്തില്‍ സിപിഎം നടപ്പാക്കുന്ന ജനാധിപത്യവിരുദ്ധ പ്രവര്‍ത്തനം പൊതുജനങ്ങള്‍ തിരിച്ചറിയണമെന്നും മുഖ്യമന്ത്രിയായി ആദ്യമായി മണ്ഡലത്തിലെത്തുന്ന പിണറായി വിജയന് അണികള്‍ നല്‍കുന്ന സന്ദേശമാണിതെന്നും ബിജെപി ധര്‍മടം മണ്ഡലം ജോയിന്റ് സെക്രട്ടറി കെ പി ഹരീഷ് ബാബു പ്രസ്താവിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 54 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക