|    Jul 19 Thu, 2018 3:25 pm
FLASH NEWS
Home   >  Sports  >  Football  >  

അഞ്ചടിച്ച് സിറ്റി നേടി, നീലപ്പടയ്ക്കും യുനൈറ്റഡിനും ജയം

Published : 23rd September 2017 | Posted By: ev sports

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ പോരാട്ടങ്ങളില്‍ വമ്പന്‍മാര്‍ക്ക് മിന്നും ജയം. ഇന്നലെ നടന്ന മല്‍സരങ്ങളില്‍ നിലവിലെ ചാംപ്യന്‍മാരായ ചെല്‍സി,മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, മാഞ്ചസ്റ്റര്‍ സിറ്റി ടീമുകള്‍ വിജയിച്ചു.
സ്റ്റോക്ക്‌സിറ്റിയെ എതിരില്ലാത്ത നാല് ഗോളുകള്‍ക്കായിരുന്നു ചെല്‍സിയുടെ ജയം. സ്പാനിഷ് താരം ആല്‍വാറോ മൊറാട്ടയുടെ ഹാട്രിക്കാണ് ചെല്‍സിക്ക് ഉജ്ജ്വലജയം സമ്മാനിച്ചത്. രണ്ടാം മിനിറ്റില്‍ത്തന്നെ ഗോള്‍ നേടി വേട്ട തുടങ്ങിയ താരം 77,82 മിനിറ്റുകളിലും ടീമിനായി ലക്ഷ്യം കണ്ടു. 30-ാം മിനിറ്റില്‍ പെഡ്രോയാണ് ചെല്‍സിയുടെ മറ്റൊരു സ്‌കോറര്‍.
ക്രിസ്റ്റല്‍പാലസിനെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് മുക്കിയാണ് സിറ്റി ജയം ആഘോഷിച്ചത്. റഹീം സ്‌റ്റെര്‍ലിങ്ങിന്റെ ഇരട്ടഗോളും ലെറോയ്‌സെന്‍, സെര്‍ജിയോ അഗ്യൂറോ, ഫാബിയന്‍ ഡെല്‍ഫ് എന്നിവരുടെ ഗോളുകളുമാണ് സിറ്റി ജയത്തിന് മാറ്റ്് കൂട്ടിയത്. 51,59 മിനിറ്റുകളിലായിരുന്നു സ്‌റ്റെര്‍ലിങ്ങിന്റെ ഗോളുകള്‍ പിറന്നത്. ജയത്തോടെ 16 പോയിന്റുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡിനൊപ്പം പോയിന്റ് പട്ടികയില്‍ സിറ്റി തലപ്പത്തെത്തി.
അതേ സമയം മുന്‍ചാംപ്യന്‍മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ വിറപ്പിച്ച ശേഷമായിരുന്നു സതാംപ്തണ്‍ കീഴടങ്ങിയത്. 20-ാം മിനിറ്റില്‍ ബെല്‍ജിയം താരം ലുക്കാക്കുവിന്റെ ഗോളാണ് യുനൈറ്റഡിനെ രക്ഷപെടുത്തിയത്.

വിജയക്കുതിപ്പ് തുടര്‍ന്ന് ടോട്ടനം

ഇംഗ്ലീഷ് പ്രീമിയല്‍ ലീഗില്‍ ടോട്ടനത്തിന്റെ വിജയക്കുതിപ്പ് തുടരുന്നു.  ഒളിംപിക് സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ  മല്‍സരത്തില്‍ രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് വെസ്റ്റ്ഹാമിനെ തകര്‍ത്തത്.
ഇംഗ്ലണ്ട് മൂന്നേറ്റ നിരയിലെ താരം ഹാരി കെയ്‌ന്റെ ഇരട്ട ഗോളുകളാണ് ടോട്ടനത്തിന് വിജയം സമ്മാനിച്ചത്. 34, 38 മിനിറ്റുകളിലായിരുന്നു കെയ്ന്‍ വെസ്റ്റ്ഹാമിന്റെ വല കുലുക്കിയത്. അറുപതാം മിനിറ്റില്‍ ഡെന്‍മാര്‍ക്ക് താരം ക്രിസ്റ്റ്യന്‍ എറിക്‌സണും ടോട്ടനത്തിനായി ഗോള്‍പട്ടിക തികച്ചു. 65-ാംഅറുപത്തിയഞ്ചാം മിനിറ്റില്‍ സിച്ചാരിറ്റോ, 87-ാം മിനിറ്റില്‍ ചെയ്‌കോവ് കൊയറ്റേ എന്നിവരിലൂടെയാണ് വെസ്റ്റ്ഹാം മറുപടി ഗോള്‍ മടക്കിയത്. രണ്ട് മഞ്ഞക്കാര്‍്ഡ് ലഭിച്ചതിനെത്തുടര്‍ന്ന് 60-ാം മിനിറ്റില്‍ ടോട്ടനത്തിന്റെ സെര്‍ജി ഓറിയോര്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത് തിരിച്ചടിയായെങ്കിലും കഴിഞ്ഞ രണ്ട് മല്‍സരങ്ങളിലെ വിജയക്കുതിപ്പ് ലണ്ടനിലും ടോട്ടനം ആവര്‍ത്തിക്കുകയായിരുന്നു.
ജയത്തോടെ ആറ് കളികളില്‍ നിന്നും മൂന്നു വിജയവും രണ്ട് സമനിലയും ഒരു തോല്‍വിയുമടക്കം 11 പോയിന്റോടെ ടോ്ട്ടനം മൂന്നാം സ്ഥാനത്തെത്തി. 13 പോയിന്റുള്ള മാഞ്ചസ്റ്റര്‍ സിറ്റിയാണ് ലീഗില്‍ തലപ്പത്തുള്ളത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss