|    Nov 21 Tue, 2017 6:27 am
FLASH NEWS
Home   >  Todays Paper  >  page 11  >  

അഞ്ചടിച്ച് പിഎസ്ജി നേടി

Published : 2nd November 2017 | Posted By: fsq

 

പാരിസ്: യുവേഫ ചാംപ്യന്‍സ് ലീഗിന്റെ ആവേശ പോരില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് പിഎസ്ജി. സ്വന്തം കളിത്തട്ടില്‍ നടന്ന മല്‍സരത്തില്‍ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് ആന്റെര്‍ലെചറ്റിനെ മുക്കിയാണ് ഫ്രഞ്ച് പട ചാംപ്യന്‍കുതിപ്പ് തുടരുന്നത്. ലെയ്‌വിന്‍ കുര്‍സാവയുടെ ഹാട്രിക്ക് ഗോള്‍ തിളക്കമാണ് പിഎസ്ജിക്ക് തകര്‍പ്പന്‍ ജയം സമ്മാനിച്ചത്.ആദ്യ മിനിറ്റുകളില്‍ നേരിയ പ്രതിരോധം പുറത്തെടുത്ത ആന്റെര്‍ലെചറ്റിന്റെ പൂട്ട്‌പൊട്ടിച്ച് 30ാം മിനിറ്റില്‍ പിഎസ്ജി അക്കൗണ്ട് തുറന്നു. എംബാപ്പയുടെ അസിസ്റ്റില്‍ മാര്‍ക്കോ വെറാറ്റിയിലൂടെയായിരുന്നു പിഎസ്ജിയുടെ ആദ്യ ഗോള്‍. ഒന്നാം പകുതിയില്‍ ലഭിച്ച അധിക സമയത്ത് നെയ്മറും ലക്ഷ്യം കണ്ടു. വലത് വിങില്‍ നിന്ന് പന്തുമായി കുതിച്ച് പെനല്‍റ്റി ബോക്‌സിന് തൊട്ടടുത്ത് വെച്ച് നെയ്മര്‍ തൊടുത്ത ഷോട്ട് ആന്റെര്‍ലെചറ്റിന്റെ വലതുളയ്ക്കുകയായിരുന്നു. ആദ്യ പകുതിക്ക് വിസില്‍ മുഴങ്ങിയപ്പോള്‍  രണ്ട് ഗോളിന്റെ ആധിപത്യത്തോടെ പിരിഞ്ഞ പിഎസ്ജി രണ്ടാം പകുതിയിലും മികവ് തുടര്‍ന്നു.52ാം മിനിറ്റില്‍ നെയ്മറിന്റെ അസിസ്റ്റിലൂടെ ഗോള്‍വേട്ട തുടങ്ങിയ കുര്‍സാവ 72ാം മിനിറ്റിലും 78ാം മിനിറ്റിലും വലകുലുക്കി ഹാട്രിക്ക് പൂര്‍ത്തിയാക്കിയതോടെ അഞ്ച് ഗോളിന്റെ ആധികാരിക ജയവുമായി ഗ്രൂപ്പ് ബിയില്‍ പിഎസ്ജി ഒന്നാം സ്ഥാനം ഊട്ടിയുറപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക