|    May 30 Tue, 2017 12:30 am
FLASH NEWS

അഞ്ചടിച്ച് നാപ്പോളി തലപ്പത്ത്

Published : 12th January 2016 | Posted By: SMR

റോം: ഇറ്റാലിയന്‍ ലീഗില്‍ (സെരി എ) മുന്‍ ജേതാക്കളായ നാപ്പോളി തകര്‍പ്പന്‍ ജയത്തോടെ തലപ്പത്തേക്കു കയറി. നിലവിലെ ജേതാക്കളായ യുവന്റസും ജയത്തോടെ മുന്നേറ്റം നടത്തി. ഏകപക്ഷീയമായ മല്‍സരത്തി ല്‍ ലീഗിലെ പുതുമുഖങ്ങളായ ഫ്രോസിനോണിനെയാണ് നാപ്പോളി 5-1നു തുരത്തിയത്. യുവന്റസ് 2-1നു സംഡോറിയയെ മറികടക്കുകയായിരുന്നു. മറ്റു മ ല്‍സരങ്ങളില്‍ ജെനോ 2-0ന് അറ്റ്‌ലാന്റയെയും പലെര്‍മോ 1-0നു വെറോണയെയും എംപോളി ഇതേ സ്‌കോറിനു ടൊറിനോയെ യും പരാജയപ്പെടുത്തി.
ഇരട്ടഗോള്‍ നേടിയ ഗോണ്‍സാലോ ഹിഗ്വയ്‌നാണ് ഫ്രോസിനോണിനെതിരേ നാപ്പോളിക്കു മികച്ച ജയം സമ്മാനിച്ചത്. റൗള്‍ ആല്‍ബിയോള്‍, മരെക് ഹാംസിക്, മനോലോ ഗബ്ബിയാഡിനി എന്നിവര്‍ ഓരോ തവണ ലക്ഷ്യംകണ്ടു.
സംഡോറിയക്കെതിരേ പോ ള്‍ പോഗ്ബയും സമി ഖെദിറയുമാണ് യുവന്റസിന്റെ സ്‌കോറര്‍മാ ര്‍. 41 പോയിന്റോടെയാണ് നാ പ്പോളി ഒന്നാംസ്ഥാനത്തു നില്‍ക്കുന്നത്. രണ്ടു പോയിന്റ് പിറകിലായി യുവന്റസും ഇന്റര്‍മിലാനുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day