|    Oct 19 Fri, 2018 9:58 am
FLASH NEWS

അഞ്ചംഗ മോഷണ സംഘത്തെ വടകര പോലിസ് അറസ്റ്റ് ചെയ്തു

Published : 11th January 2017 | Posted By: fsq

 

വടകര: മോഷണക്കേസുകളിലെ അഞ്ചുപേരെ വടകര പോലിസ് അറസ്റ്റ് ചെയ്തു. മേമുണ്ട സ്വദേശി മാണിക്കോത്ത് ഹൗസില്‍ ഉബൈദ്(33), വില്യാപ്പള്ളിയിലെ മൂരിയോട്ട് താഴെ നിലവന ഹൗസില്‍ ഷബാദ്(19), വില്യാപ്പള്ളി കൈതക്കാട്ടില്‍ മീത്തല്‍ സുഹൈല്‍(21), വടകര ബീച്ച് റോഡില്‍ പഴയപുര വളപ്പില്‍ ഇസ്മായില്‍(27), ബീച്ച് റോഡില്‍ ചാത്തോത്ത് ഹൗസില്‍ ഷക്കീര്‍(33) എന്നിവരെയാണ് വടകര ഡിവൈഎസ്പി കെ സുദര്‍ശനന്റെ നേതൃത്വത്തിലുള്ള പ്രത്യേക സ്വ്ക്വാഡാണ് ഇവരെ പിടികൂടിയത്. സംഘത്തിലെ മറ്റൊരാളായ വടകര സ്വദേശി ഷംസു എന്നയാളെ പിടികിട്ടാനുള്ളതായി ഡിവൈഎസ്പി മാധ്യമങ്ങളോട് പറഞ്ഞു. കോട്ടക്കല്‍ ഇരിങ്ങല്‍ സ്വദേശി വടക്കെതൈവളപ്പില്‍ ഷംസുദ്ധീന്‍(46) എന്നയാളുടെ പരാതിന്‍മേലില്‍ നടന്ന അന്വേഷണത്തിനിടെയാണ് ഇവരെ പിടികൂടിയത്.  ഇൗ കേസില്‍ ഉബൈദാണ് ഒന്നാം പ്രതി. മാത്രമല്ല 2004ല്‍ കോഴിക്കോട് റെയില്‍വെ സ്‌റ്റേഷനില്‍ നിന്ന് യാത്രക്കാരനെ അടിച്ചുവീഴ്ത്തി 8 ലക്ഷം രൂപ കവര്‍ന്ന കേസ്, 2009ല്‍ മാലപൊട്ടിച്ച കേസ്, ചോമ്പാലയില്‍ വച്ച് ബ്രൗണ്‍ഷുഗര്‍ പിടികൂടിയ കേസ്, 2015ല്‍ നടന്ന മറ്റൊരു പിടിച്ചുപറി തുടങ്ങിയ നിരവധി കേസുകളിലും ഉബൈദ് പ്രതിയാണെന്നും പോലിസ് അറിയിച്ചു. ഇയാളുടെ കൂടെയുള്ള മറ്റു പ്രതികളും സ്ഥിരം മയക്കുമരുന്നിന് അടിമപ്പെട്ടവരാണ്.  വടകര ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു. എസ് ഐ പികെ ജിജീഷ്, ആര്‍ വിജയന്‍, സി പി ഒമാരായ വി വി ഷാജി, കെ പി രാജീവന്‍, ഷിരാജ്, ഹേമന്ത് എന്നിവരാണ് സ്‌ക്വാഡ് സംഘത്തിലുണ്ടായിരുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss