|    Jan 23 Mon, 2017 6:13 am
FLASH NEWS

അഞ്ചംഗ ക്വട്ടേഷന്‍ സംഘം അറസ്റ്റില്‍

Published : 19th July 2016 | Posted By: sdq

പെരിന്തല്‍മണ്ണ: കുഴല്‍പ്പണ ഇടപാടുകാരനെ തട്ടിക്കൊണ്ടുപോയി കവര്‍ച്ച നടത്താന്‍ ശ്രമിച്ച ക്വട്ടേഷന്‍ സംഘത്തിലെ അഞ്ചു പേര്‍ അറസ്റ്റില്‍. കണ്ണൂര്‍ കൂത്തുപറമ്പ് പടയംപൊയില്‍ സക്കീര്‍ (27), കൂത്തുപറമ്പ് ശങ്കരനെല്ലൂര്‍ ഫിലാസ് മന്‍സിലില്‍ റനീസ് (32), മട്ടനൂര്‍ കളറോഡ് സുബഹി വീട്ടില്‍ ഷാനിഷ് (29), കൂത്തുപറമ്പ് നിര്‍മല ഗിരി മൂന്നാംപീടിക റഹീസ് (24), കതിരൂര്‍ പൊന്ന്യം പത്മംവീട്ടില്‍ നിഖില്‍ (26) എന്നിവരെയാണ് പെരിന്തല്‍മണ്ണ സിഐ എ എം സിദ്ദീഖ്, എസ്‌ഐമാരായ പി വിഷ്ണു, ജ്യോബി തോമസ് എന്നിവരടങ്ങിയ സംഘം അറസ്റ്റ് ചെയ്തത്.
കണ്ണൂര്‍, കൊടുവള്ളി എന്നിവിടങ്ങളിലെ പഴയ കുഴല്‍പ്പണ ഏജന്റുമാരാണ് പണം കൊണ്ടുപോവുന്ന സംഘങ്ങളെക്കുറിച്ച് വിവരം നല്‍കുന്നതെന്ന് ചോദ്യം ചെയ്യലില്‍ പ്രതികള്‍ അന്വേഷണ സംഘത്തോട് പറഞ്ഞു.
കൊടുവള്ളിയില്‍ നിന്നും മലപ്പുറം, പുലാമന്തോള്‍, വളപുരം, ചെമ്മലശ്ശേരി എന്നിവിടങ്ങളില്‍ പണ വിതരണത്തിനെത്തിയ കൊടുവള്ളി സ്വദേശി അബ്ദുറഹിമാന്‍കുട്ടിയെ തട്ടിക്കൊണ്ടുപോകവെയാണ് പ്രതികള്‍ പിടിയിലായത്. ചെമ്മലശ്ശേരിയില്‍ വച്ച് ഇന്നോവ കാറിലെത്തിയ സംഘത്തെ നാട്ടുകാരാണ് പിടികൂടി പോലിസിലേല്‍പ്പിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 21 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക