|    Oct 21 Sat, 2017 8:58 am
FLASH NEWS

അഞ്ചംഗ കുട്ടിമോഷ്ടാക്കള്‍ പിടിയില്‍

Published : 1st July 2016 | Posted By: SMR

മട്ടാഞ്ചേരി: രാത്രി കാലങ്ങളില്‍ ചുറ്റി നടന്ന് പൂട്ടി കിടക്കുന്ന കടകള്‍ കുത്തിത്തുറന്ന് മോഷണം പതിവാക്കിയ അഞ്ചംഗ കുട്ടി മോഷണ സംഘം പിടിയില്‍. ഫോര്‍ട്ട്‌കൊച്ചി എസ്‌ഐ എസ് ദ്വിജേഷ് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്. ഫോര്‍ട്ട്‌കൊച്ചി പാര്‍ക്കിന് സമീപം മാമു, പരേഡ് ഗ്രൗണ്ട് ഭാഗത്ത് ഷഹീര്‍, മാലിപ്പുറം സ്വദേശി ബെന്നി എന്നിവരുടെ കടകള്‍ കുത്തിത്തുറന്ന് വിലപിടിപ്പുള്ള കരകൗശല വസ്തുക്കളും, പണവും, മറ്റ് ഉല്‍പന്നങ്ങളും ഇവര്‍ മോഷ്ടിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം ഫോര്‍ട്ട്‌കൊച്ചി കടപ്പുറത്ത് കുളിക്കാന്‍ വന്നയാളുടെ മൊബൈല്‍ ഫോ ണ്‍ മോഷ്ടിച്ച സംഭവത്തില്‍ ഒരു കുട്ടി കുറ്റവാളിയെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളില്‍നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്. സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ മനാഫ്, സിവില്‍ പോലിസ് ഓഫിസര്‍ ജോണ്‍ എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. പ്രതികളെ ജുവൈനല്‍ കോടതിയില്‍ ഹാജരാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക