|    Oct 18 Thu, 2018 7:34 pm
FLASH NEWS

അഞ്ചംഗമോഷണ സംഘം പിടിയില്‍

Published : 13th September 2017 | Posted By: fsq

 

മൂവാറ്റുപുഴ: ജില്ലയിലെ വിവിധ സ്ഥലങ്ങളിലായി  റബര്‍ ഷീറ്റ്, ജാതിക്കാ, ജാതിപത്രി, അടക്ക, വാഹനങ്ങള്‍, മുതലായവ മോഷ്ടിച്ചും പാര്‍ക്ക് ചെയ്ത വാഹനങ്ങളിലെ ഡീസല്‍ ഊറ്റിയെടുക്കുകയും ചെയ്യുന്ന അഞ്ചംഗ സംഘത്തെ മുടവൂര്‍ ഭാഗത്തുനിന്നും മൂവാറ്റുപുഴ പോലിസ് പിടികൂടി.തൊടുപുഴ ഒളമറ്റം ആനിക്കാട്ടില്‍ കൊതുക് രതീഷ് എന്നുവിളിക്കുന്ന രതീഷ് (36), കല്ലൂര്‍ക്കാട് കിളിവള്ളിക്കല്‍ ആഷിന്‍ ഷാജി(23), മഞ്ഞള്ളൂര്‍  മടക്കത്താനം വടക്കേക്കര ലിബിന്‍(29), വെള്ളയാമറ്റം ഇളംദേശം കാഞ്ഞിരത്തിങ്കല്‍ ജിജോ(30), ഐരാപുരം  മഴുവന്നൂര്‍ വാരിക്കാട്ട് ഷിജു(36)എന്നിവരെയാണ് മൂവാറ്റുപുഴ പോലിസ് പിടികൂടിയത്.ആഢംബര കാറുകളും മറ്റും വാടകയ്‌ക്കെടുത്ത് മുന്‍കൂട്ടി കണ്ടുവച്ചിട്ടുള്ള വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും സാധനങ്ങള്‍ കടത്തിക്കൊണ്ടുപോയി വില്‍പ്പന നടത്തുകയാണ് ഇവരുടെ രീതി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss