|    May 21 Mon, 2018 7:00 am
Home   >  Pravasi  >  Gulf  >  

അജ് മാന്‍ ഇന്റര്‍നാഷണല്‍ കോളേജ് പുതിയ കാമ്പസ് ഉല്‍ഘാടനം ചെയ്തു

Published : 6th February 2018 | Posted By: G.A.G

അജ്മാന്‍: അറ്റ്‌ലസ് ഗ്രൂപ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സിന് (എജിഐ) കീഴിലുള്ള ഇന്റര്‍നാഷനല്‍ കോളജ് അജ്മാന്‍ പുതിയ കാമ്പസ് ഉദ്ഘാടനം ചെയ്തു. അജ്മാന്‍ റൂളേഴ്‌സ് കോര്‍ട്ട് ചെയര്‍മാന്‍ ഡോ. ശൈഖ് മാജിദ് ബിന്‍ സഈദ് അല്‍ നുഐമി, അജ്മാന്‍ സാമ്പത്തിക മന്ത്രാലയ മേധാവി ശൈഖ് സുല്‍ത്താന്‍ ബിന്‍ സഖര്‍ അല്‍ നുഐമി എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു. തുടര്‍ന്ന്, ഓഡിറ്റോറിയത്തില്‍ ഉദ്ഘാടന ഫലകത്തിന്റെ അനാഛാദനം വിശിഷ്ടാതിഥികള്‍ നിര്‍വഹിച്ചു. എജിഐ ചെയര്‍മാന്‍ മുഹമ്മദ് മുന്‍സീറും സിഇഒ പ്രമീള ദേവിയും ചേര്‍ന്നാണ് മുഖ്യാതിഥികളെ സ്വാഗതം ചെയ്തത്. പുതു തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ മഹത്തായ സംഭാവനകളാണ് കലാലയങ്ങള്‍ക്കുള്ളതെന്നും ഈ കോളജിന് എല്ലാ ആശംസകളും നേരുന്നതായും അതിഥികള്‍ പറഞ്ഞു. ചടങ്ങില്‍ ചെയര്‍മാന്‍ മുഹമ്മദ് മുന്‍സീര്‍ ആമുഖ ഭാഷണം നടത്തി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss