|    Jul 24 Mon, 2017 2:18 pm
Home   >  Pravasi  >  Gulf  >  

അജ്മാനില്‍ മാക്ഡളോള്‍ഡ് റസ്റ്റാറണ്ടിലേക്ക് വാഹനം ഇടിച്ച് കയറി ഇന്ത്യക്കാരിയടക്കം രണ്ട് പേര്‍ മരിച്ചു

Published : 19th July 2016 | Posted By: sdq

അജ്മാന്‍: വാഹനം ഓടിക്കുന്നതിനിടെ ഡ്രൈവര്‍ക്ക് അപസ്മാരം ബാധിച്ചതിനെ തുടര്‍ന്ന് വാഹനം മാക്‌ഡൊളാഡ് റസ്റ്റാറണ്ടിലേക്ക് ഓടിക്കയറിയതിനെ തുടര്‍ന്ന് ഇന്ത്യക്കാരിയടക്കം രണ്ട് പേര്‍ മരിക്കുകയും 5 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അജ്മാനിലെ ഹമീദിയയ്യിലുള്ള എപ്‌കൊ പെട്രോള്‍ സ്‌റ്റേഷന് സമീപം പ്രവര്‍ത്തിക്കുന്ന റസ്റ്റാറണ്ടിലാണ് അപകടം സംഭവിച്ചത്. മരിച്ചവര്‍ 45 വയസ്സുള്ള ഇന്ത്യക്കാരിയും 10 വയസ്സുള്ള ഇറാഖി ബാലനുമാണ്. 22 വയസ്സായ സ്വദേശി യുവാവ് ഓടിച്ച വാഹനമാണ് അപകടത്തില്‍ പെട്ടത്. നിര്‍ത്തിയിട്ട വാഹനം എടുക്കുമ്പോള്‍ പെട്ടൊന്ന് അസുഖം ബാധിക്കുകയും വാഹനം നിയന്ത്രണം വിട്ട് സ്ഥാപനത്തിലേക്ക് ഇടിച്ച് കയറുകയുമായിരുന്നുവെന്ന് അജ്മാന്‍ പോലീസ് മേധാവി കേണല്‍ അബ്ദുല്ല അല്‍ ഹംറാണി പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക