|    May 27 Sat, 2017 1:31 pm
FLASH NEWS

അജ്മല്‍ഷായ്ക്കും സാജിദിനും കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

Published : 13th July 2016 | Posted By: SMR

ഈരാറ്റുപേട്ട: വിനോദ സഞ്ചാര കേന്ദ്രമായ പാറത്തോട് പഞ്ചായത്തിലെ ചേന്നാട് മാളിക വേങ്ങത്താനം അരുവിയിലെ പാറക്കെട്ടില്‍ തെന്നിവീണ് മരണപ്പെട്ട സുഹൃത്തുക്കളായ മറ്റയ്ക്കാട് തലപ്പള്ളി അജ്മല്‍ഷാ (19), നരിപ്പാറ സാജിദിനും (18) നാട്ടുകാരും കുടുംബാംഗങ്ങളും സുഹൃത്തുക്കളും കണ്ണീല്‍ കുതിര്‍ന്ന വിടനല്‍കി.അകാലത്തില്‍ വിട്ട് പിരിഞ്ഞ പ്രിയകൂട്ടുകാരുടെ ചേതനയറ്റ മൃതദേഹം മറ്റയ്ക്കാട് റോഡരികില്‍ താല്‍ക്കാലിക പന്തലില്‍ പൊതുദര്‍ശനത്തിന് വച്ചപ്പോള്‍ വന്‍ ജനാവലിയാണ് മൃതദേഹം കാണാന്‍ എത്തിയത്. തിങ്കളാഴ്ച ഉച്ചയ്ക്കാണ് മറ്റയ്ക്കാട് നിന്ന് ആറംഗ സുഹൃത്ത് സംഘം ബൈക്കുകളില്‍ വേങ്ങത്താനം അരുവി കാണാന്‍ പോയത്.
അതില്‍ അജ്മല്‍ഷായും സാജിദും കുളിക്കാനായി വെള്ളത്തിലേക്ക് ഇറങ്ങവേ കാല്‍വഴുതി പാറക്കെട്ടില്‍ വീഴുകയായിരുന്നു ഒപ്പമുണ്ടായിരുന്നവര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഈരാറ്റുപേട്ടയില്‍ നിന്ന് ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് ഇരുവരെയും കരയ്ക്ക് അടുപ്പിച്ചത്. സംഭവ സ്ഥലത്ത് തന്നെ ഇരുവരും മരണപ്പെട്ടിരുന്നു. 300 അടിയോളം താഴ്ചയിലുള്ള അഗാതമായ പാറക്കെട്ടുകളിലേക്ക് ഇരുവരും വീഴുകയായിരുന്നു. ഇന്നലെ രാവിലെ കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ഇരുവരുടെയും മൃതദേഹം മറ്റയ്ക്കാട് പൊതുദര്‍ശനത്തിനു വച്ചു. വൈകീട്ട് നാലോടെ പുത്തന്‍പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കി. ഇരുവരെയും അടുത്തടുത്താണ് ഖബറടക്കിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day