|    Jul 22 Sat, 2017 5:59 am
FLASH NEWS
Home   >  Kerala   >  

അജ്ഞാത സംഘത്തെ കണ്ടുവെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍, കൊച്ചി തുറമുഖത്ത് കനത്ത ജാഗ്രത

Published : 29th September 2016 | Posted By: G.A.G

navy_binoculars-new

കൊച്ചി: അജ്ഞാതരായ നാലംഗ സംഘം വഞ്ചിയിലെത്തിയെന്ന് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ അറിയിച്ചതിനെത്തുടര്‍ന്ന് കൊച്ചി തുറമുഖത്ത് കനത്ത ജാഗ്രത. പോലിസ്, സിഐഎസ്എഫ്, കോസ്റ്റ്ഗാര്‍ഡ് എന്നിവരുടെ നേതൃത്വത്തില്‍ ഇന്നലെ രാത്രിയിലും ഇന്ന് രാവിലെയും തിരച്ചില്‍ നടത്തിയെങ്കിലും ഇതുവരെ ആരെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
തുറമുഖത്തെ ക്യൂ ബര്‍ത്തിനടിയിലേക്ക് രണ്ടു വഞ്ചികളിലായി നാലു പേര്‍ കടന്നു പോകുന്നത് കണ്ടു എന്നാണ് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്. മണിക്കൂറുകള്‍ക്കുള്ളില്‍ പ്രദേശം മുഴുവന്‍ സുരക്ഷാ ഭടന്മാരുടെ നിയന്ത്രണത്തിലായി. ഉദ്യോഗസ്ഥരുടെ മൊഴി ശരിവെയ്ക്കുന്ന തരത്തില്‍ ബര്‍ത്തിനടിയില്‍ നിന്നും ആളില്ലാത്ത രണ്ടു വള്ളങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികളുടെ വള്ളങ്ങളാവാം ഇതെന്ന് സംശയിക്കുന്നുണ്ടെങ്കിലും ആരും അവകാശവുമായി ഇതുവരെ എത്താത്തത്് അധികൃതരെ ആശങ്കാകുലരാക്കുകയാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക