|    Mar 23 Fri, 2018 4:29 pm
FLASH NEWS

അജ്ഞാത വാഹനങ്ങളിടിച്ചുണ്ടാവുന്ന അപകടങ്ങള്‍ കായംകുളത്ത് വര്‍ധിക്കുന്നു

Published : 2nd July 2016 | Posted By: SMR

കായംകുളം: പോലിസിന്റെ വാഹന പരിശോധന ഹെല്‍മെറ്റിലും സീറ്റ് ബെല്‍റ്റിലുമായ് ഒതുങ്ങുമ്പോള്‍ അജ്ഞാത വാഹനങ്ങളിടിച്ചുണ്ടാകുന്ന അപകടങ്ങള്‍ കായംകുളത്തു വര്‍ധിക്കുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ ദേശീയ പാതയില്‍ അജ്ഞാത വാഹന അപകടങ്ങളില്‍ മൂന്നു പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇരുചക്ര വാഹനങ്ങളില്‍ യാത്രചെയ്യുന്നവരും കാല്‍നട യാത്രക്കാരുമാണ് അപകടത്തി ല്‍പ്പെപടുന്നവരില്‍ ഏറെയും.
ദിവസങ്ങള്‍ക്കു മുമ്പ് കോളജ് ജങ്ഷനില്‍ വച്ചു ബൈക്കില്‍ വരികയായിരുന്ന കൊറ്റുകുളങ്ങര നൂറാട്ടു നിസാമുദ്ദീന്‍ അജ്ഞാത വാഹന അപകടത്തില്‍ മരണപ്പെട്ടിരുന്നു.രണ്ടു ദിനം പിന്നിട്ടപ്പോഴാണ് കാല്‍നട യാത്രികനായ കൃഷ്ണപുരം കണ്ടതില്‍ പറമ്പില്‍ തെക്കേതില്‍ ഗോപാലകൃഷ്ണന്‍ ആചാരിയെ മുക്കട സാംസ്‌കാരിക കേന്ദ്രത്തിനു സമീപം അപകടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തൊട്ടടുത്ത ദിവസം സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന ജനതാദള്‍ നേതാവ് കൊച്ചുതുണ്ടില്‍ ഷാജിയെ ചിറക്കടവത്തു വെച്ചു അജ്ഞാത വാഹനം ഇടിച്ചു വീഴ്ത്തിയത്.
ചികില്‍സയില്‍ ഇരിക്കെയാണ് ഇദ്ദേഹം മരണപ്പെട്ടത്. കോളജ് ജങ്ഷനില്‍ സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന ആയിക്കാട്ടു അബ്ദുല്‍ ലത്തീഫിനെ അജ്ഞാത വാഹനം ഇടിച്ചു വീഴ്ത്തിയ ശേഷം റോഡ് അരികില്‍ ഉപേക്ഷിച്ചിരുന്നു. ഗുരുതരമായ പരിക്കേറ്റ ഇദ്ദേഹം എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. നിസാമുദ്ദീന്റെ മരണത്തിനിടയാക്കിയ ലോറിയും ഡ്രൈവറേയും അപകടം നടന്നു ദിവസങ്ങള്‍ക്കു ശേഷം ആലപ്പുഴയില്‍ നിന്നും പോലിസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.
ഇത്തരത്തില്‍ നിരവധി അപകടങ്ങളാണ് കായംകുളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നു കൊണ്ടിരിക്കുന്നത്. അമിത വേഗത്തില്‍ അശ്രദ്ധമായി വാഹനം ഓടിക്കുന്നവരാണ് അപകടങ്ങ ള്‍ സൃഷ്ടിക്കുന്നത്. വായിക്കാന്‍ കഴിയാത്ത തരത്തിലുള്ള നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച ഇരുചക്ര വാഹനങ്ങളും കറുത്ത സ്റ്റിക്കര്‍ ഉപയോഗിച്ചു സിഗ്‌നല്‍ ലൈറ്റുകള്‍ മറച്ച കാറുകളും നഗരത്തില്‍ ഭീതി വിതക്കുകയാണ്. രാത്രി സമയങ്ങളില്‍ കാറുകളിലും ബൈക്കിലുമെത്തി യാത്രക്കാര്‍ക്ക് തടസ്സം സൃഷ്ട്ടിച്ചു അസഭ്യം പറയുന്ന സംഭവങ്ങളും കായംകുളത്തു വര്‍ധിച്ചു വരികയാണ്. സ്‌കൂള്‍ കോളജ് വിദ്യാര്‍ഥിനികളെ തടഞ്ഞു നിര്‍ത്തി കളിയാക്കുന്ന സംഘങ്ങളും നഗരത്തില്‍ സജീവമാണ്. കായംകുളംകാര്‍ത്തികപ്പള്ളി റോഡ്, പുതുപ്പള്ളി, ചേരാവള്ളി, ചിറക്കടവം, ഒന്നാംകുറ്റി, കോയിക്കപ്പടി, ഇരുവ, പത്തിയൂ ര്‍, റെയില്‍വേ മുതലായ സ്ഥലങ്ങളിലാകെ സാമൂഹിക വിരുദ്ധശല്യവും രൂക്ഷമാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss