|    Feb 25 Sun, 2018 1:42 am

അജ്ഞാത മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഇഴയുന്നു

Published : 13th February 2018 | Posted By: kasim kzm

കിളിമാനൂര്‍: മാസങ്ങള്‍ക്ക് മുമ്പ് കിളിമാനൂര്‍ വെള്ളല്ലൂരില്‍ അജ്ഞാത മൃതദേഹം കണ്ടെത്തുകയും കൊലപാതകമാണെന്ന് പോസ്റ്റ് മോര്‍ട്ടത്തില്‍ വ്യക്തമാവുകയും ചെയ്‌തെങ്കിലും സംഭവത്തില്‍ അന്വേഷണം ഇഴയുന്നു. മൂന്നു മാസം പിന്നിട്ടിട്ടും മൃതദേഹം ആരുടേതെന്ന്്് തിരിച്ചറിയാനോ പ്രതികളെ പിടികൂടാനോ പോലിസിന് കഴിഞ്ഞിട്ടില്ല. പുല്ലും ഓലയും കൊണ്ട് മറച്ചിട്ട നിലയില്‍ കഴിഞ്ഞ നവംബര്‍ 15നു വൈകീട്ടാണ് മൃതദേഹം കണ്ടെത്തിയത്. പ്രഥമ ദൃഷ്ടിയില്‍ തന്നെ കൊലപാതകമാണെന്ന് പോലിസിന് സംശയം തോന്നിയിരുന്നു. തുടര്‍ന്ന് അടുത്തദിവസമാണ് മൃതദേഹ പരിശോധന നടത്തി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. തലയിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണ കാരണമെന്നും കൊലപാതകമാണെന്നും വ്യക്തമായിരുന്നു. 45-55 വയസ്സും 180 സെന്റീമീറ്റര്‍ പൊക്കവും ഉള്ള റോസ് നിറത്തില്‍ വെള്ള വരയോടു കൂടിയ ഷര്‍ട്ട് ധരിച്ച നിലയിലായിരുന്നു മൃതദേഹം. ഷര്‍ട്ടിന്റെ പോക്കറ്റില്‍ ഇലക്ട്രിക് ടെസ്റ്ററും ഡയോടും ഉണ്ടായിരുന്നു. കണ്ടെത്തുമ്പോള്‍ നാലു ദിവസത്തെ പഴക്കം മൃതദേഹത്തിനുണ്ടായിരുന്നു. വെള്ളല്ലൂര്‍ മേഖലയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ കൂടുതലുള്ള സ്ഥലമാണ്. .

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss