|    Oct 22 Sun, 2017 5:04 am

അജ്ഞാത ജീവിയുടെ ആക്രമണം: രണ്ട് ആടുകളെ കടിച്ചു കൊന്നു

Published : 24th October 2015 | Posted By: SMR

നരിക്കുനി: പാലത്ത് തെരുവത്ത്താഴം – കുരുവട്ടൂര്‍ റോഡില്‍ പൊയില്‍താഴത്ത് അജ്ഞാത ജീവിയുടെ ആക്രമണം. കക്കോടി ഗ്രാമപ്പഞ്ചായത്തിലെ പൊയില്‍താഴത്ത് റില്‍ഷാദിന്റെ വീട്ടിലെ ആടുകള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. രണ്ട് ആടുകളെയാണ് കൊന്നത്. ഒന്നിനെ പൂര്‍ണമായും മറ്റൊന്നിനെ ഭാഗികമായും ഭക്ഷിച്ചു.
വ്യാഴാഴ്ച രാത്രിയിലാണ് സംഭവം. വീടിനെ പുറക് വശത്ത് മരക്കഷ്ണങ്ങളും അലൂമിനിയം ഷീറ്റ് കൊണ്ടും നിര്‍മിച്ച കൂട്ടിലാണ് ആടുകളെ കെട്ടിയിരുന്നത്. മുന്‍വാതിലിലെ അലൂമിനിയും ഷീറ്റ് കീറിയാണ് ആടുകളെ ആക്രമിച്ചത്. ആടുകളിലൊന്നിനെ പുറത്തേക്ക് വലിച്ചിട്ട് കൊന്ന് പൂര്‍ണമായും തിന്നത്. തലയും പുറംഭാഗത്തെ തോലും കാലുകളും മാത്രമാണ് ബാക്കിയുളളത്. വെള്ളിയാഴ്ച രാവിലെ ആടിന് ഭക്ഷണം കൊടുക്കാനായി കൂടിനടുത്തെത്തിയപ്പോഴാണ് സംഭവം പുറം ലോകമറിയുന്നത്. രണ്ട് ആടുകളും ഗര്‍ഭിണികളായിരുന്നു. ചേവായൂര്‍ പോലിസും കക്കോടി ഗ്രാമപ്പഞ്ചായത്ത് അധികൃതരും വെറ്റിനറി സര്‍ജനും സ്ഥലത്തെത്തി പരിശോധന നടത്തി.
താമശേരിയില്‍ നിന്നെത്തിയ വനംവകുപ്പധികൃതര്‍ മൃഗത്തിന്റെ കാല്‍പാടുകളുടെ സാംപിളുകള്‍ ശേഖരിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം സംസ്‌കരിച്ചു. വലിയ ജീവിയാണ് ആക്രമണം നടത്തിയെന്ന വിലയിരുത്തലിലാണ് അധികൃതര്‍. അജ്ഞാത ജീവിയുടെ ആക്രമണത്തില്‍ ഭീതിയിലാണ് പ്രദേശവാസികള്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക