|    Jan 19 Thu, 2017 3:46 am
FLASH NEWS

അജ്ഞാത ജീവിയുടെ ആക്രമണം; മൂന്ന് ആടുകള്‍ ചത്തു

Published : 5th October 2016 | Posted By: Abbasali tf

കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂര്‍ പുല്ലൂറ്റ് കോഴിക്കുളങ്ങരയില്‍ വളര്‍ത്തുമൃഗങ്ങള്‍ക്ക് നേരെ വീണ്ടും അജ്ഞാത ജീവിയുടെ ആക്രമണം. മൂന്നു ആടുകള്‍ ചത്തു. കോഴിക്കുളങ്ങര യൂനിയന്‍ സ്‌കൂളിന് സമീപം പാലത്തിങ്കല്‍ ഉണ്ണികൃഷ്ണന്റെ ആടുകളെയാണ് അജ്ഞാത ജീവി ആക്രമിച്ച് കൊന്നത്. ഒരെണ്ണത്തിന് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ പുലര്‍ച്ചെ മൂന്നോടെയായിരുന്നു സംഭവം. ആടിന്റെ ശബ്ദം കേട്ടുണര്‍ന്ന വീട്ടുകാര്‍ പുറത്തിറങ്ങിയപ്പോഴേക്കും അജ്ഞാത ജീവി ഓടി മറഞ്ഞു. ചാലക്കുടി റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ ടി പി ശ്രീകുമാര്‍, ബീറ്റ്‌ഫോറസ്റ്റ് ഓഫീസര്‍ ജോസ് പ്രകാശ്, വാച്ചര്‍ സേവ്യര്‍ എല്‍തുരുത്ത്, പരിസ്ഥിതി പ്രവര്‍ത്തകര്‍ ഫിലിപ് കൊറ്റനെല്ലൂര്‍ എന്നിവര്‍ കോഴിക്കുളങ്ങരയിലെത്തി പരിശോധന നടത്തി. കാട്ടുപൂച്ചയോ അതിനോട് സാമ്യമുള്ള മറ്റേതെങ്കിലും മൃഗങ്ങളോ ആയിരിക്കാം വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ചതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കഴിഞ്ഞ 21ന് ഈ പ്രദേശത്ത് അഞ്ചു ആടുകളെ അജ്ഞാത ജീവി ആക്രമിച്ച് കൊന്നിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 25 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക