|    Aug 20 Mon, 2018 4:20 pm
FLASH NEWS
Home   >  Kerala   >  

അജ്ഞാത ഈച്ചയുടെ കടിയേറ്റ് നിരവധി പേര്‍ ചികിത്സയില്‍

Published : 6th August 2018 | Posted By: G.A.G

കണ്ണൂര്‍: മലയോര മേഖലയില്‍ അജ്ഞാത ഈച്ചയുടെയുടെ കുത്തേറ്റു വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ഒട്ടേറെ പേര്‍ ചികിത്സയില്‍. കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലെ മലയോര മേഖലയിലുള്ളവരാണ് ഈച്ചയുടെ ആക്രമണത്തിനു ഇരയായത്. ചെറുപുഴ പഞ്ചായത്തിലെ ചെറുപുഴ, പ്രാപ്പൊയില്‍, രാജഗിരി ,ഈസ്റ്റ് ഏളേരി പഞ്ചായത്തിലെ തയ്യേനി, കുളിനീര്‍, നല്ലോംപുഴ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുമുള്ള 200 ലേറെ പേര്‍ക്കു ഇതിനകം തന്നെ ഈ അജ്ഞാത ജീവിയുടെ കുത്തേറ്റിട്ടുണ്ട്. കൈയിലും കാലിലുമാണ് ഈച്ചകള്‍ കുത്തുന്നത്. കുത്തേറ്റു രണ്ടു മൂന്നു ദിവസം കഴിഞ്ഞാല്‍ ചൊറിച്ചിലും വേദനയും അനുഭവപ്പെടുകയാണ് ചെയ്യുന്നത്. കുത്തേറ്റവരില്‍ ചിലര്‍ വിഷചികിത്സകനെ സമീപിച്ചും ചികിത്സ തേടി. കുളവി കുത്തിയത് കൊണ്ടാണ് ചോറിച്ചില്‍ അനുഭവപ്പെടുന്നതെന്നാണ് പുളിങ്ങോം പിഎച്ച്‌സിയിലെ ഡോ.അഭിലാഷ് പറയുന്നത്. ചില കുളവികള്‍ കുത്തിയാല്‍ വേദന അനുഭവപ്പെടാറില്ല. കുത്തേറ്റ പ്രദേശത്ത് പരിശോധന നടത്തിയപ്പോള്‍ കുളവിയുടെ കൂട് കണ്ടെത്തിയതായും ഇദ്ദേഹം പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss