|    Sep 22 Fri, 2017 11:55 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

അജ്ഞാതവസ്തു പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു

Published : 7th February 2016 | Posted By: SMR

വെല്ലൂര്‍: ഭാരതീദാസന്‍ എന്‍ജിനീയറിങ് കോളജ് കെട്ടിടത്തിനു സമീപം അജ്ഞാതവസ്തു പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു. കോംപൗണ്ടിലുണ്ടായിരുന്ന ഡ്രൈവറാണ് മരിച്ചത്. ആകാശത്തുനിന്ന് ഭീമാകാരമായ വസ്തു വീണാണ് സ്‌ഫോടനമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. കോംപൗണ്ടിലെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. പരിക്കേറ്റ മൂന്നു ജീവനക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെട്ടിടത്തിനു സമീപം ഗര്‍ത്തം രൂപപ്പെട്ടിട്ടുണ്ട്. സ്‌ഫോടനത്തിന്റെ യഥാര്‍ഥ കാരണമെന്തെന്ന് വ്യക്തമായിട്ടില്ല. പൊട്ടിത്തെറിസമയത്ത് വിദ്യാര്‍ഥികള്‍ ക്ലാസിലായിരുന്നുവെന്നും എല്ലാവരും സുരക്ഷിതരാണെന്നും പ്രിന്‍സിപ്പല്‍ ഭാസ്‌കര്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക