|    Jan 17 Tue, 2017 3:32 am
FLASH NEWS

അജ്ഞാതരുടെ ആക്രമണത്തില്‍ യുവാവിന് ഗുരുതര പരിക്ക്

Published : 20th October 2016 | Posted By: SMR

മട്ടാഞ്ചേരി: അജ്ഞാതരുടെ ആക്രമണത്തില്‍ യുവാവിനു ഗുരുതര പരിക്ക്. വീടിനുള്ളില്‍ അബോധാവസ്ഥയില്‍ കിടന്നത് ആറു മണിക്കൂര്‍. മുണ്ടംവേലി അത്തിപ്പൊഴി മാളിയേക്കല്‍ വീട്ടില്‍ ലൂയിസ് (41) ആണ് ക്രൂരമായ ആക്രമണത്തിന് ഇരയായത്. അത്തിപ്പൊഴി ഭാഗത്ത് കഴിഞ്ഞ ദിവസം രാത്രി 12 ഓടെയാണ് സംഭവം നടന്നതെന്ന് കരുതുന്നു. അതുവരെ റോഡില്‍ ആളുണ്ടായിരുന്നു. ഇന്നലെ രാവിലെ റോഡില്‍ ചോര തളം കെട്ടിക്കിടക്കുന്നത് സമീപവാസികള്‍ കണ്ടിരുന്നു. റോഡില്‍ ഒരു ജോഡി ചെരുപ്പും കിടന്നിരുന്നു. ചെരുപ്പ് കണ്ട് ഒരാള്‍ ലൂയിസിന്റേതെന്ന് സംശയം പ്രകടിപ്പിച്ചു. കൂടാതെ രക്തം പുരണ്ട പാട് സമീപത്തെ മതിലുകളിലും ഉണ്ടായിരുന്നു. രക്ത പാട് പിന്തുടര്‍ന്ന നാട്ടുകാര്‍ എത്തിയത് ലൂയിസിന്റെ വീട്ടിലാണ്. നാട്ടുകാര്‍ വാതിലില്‍ മുട്ടി വിളിച്ചിട്ടും ള്ളളില്‍ ഒരു ഞരക്കം മാത്രമായിരുന്നു മറുപടി. ഒടുവില്‍ ജനല്‍ പാളി തുറന്നുനോക്കിയപ്പോള്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന ലൂയിസിനെയാണ് കാണുന്നത്. തുടര്‍ന്ന് എത്തിയ പോലിസ് ആദ്യം കരുവേലിപ്പടി സര്‍ക്കാര്‍ ആശുപത്രിയിലും തുടര്‍ന്ന് അവിടെനിന്നും എറണാകുളം ജനറല്‍ ആശുപത്രിയിലും എത്തിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ ലൂയിസിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ലൂയിസ് വീട്ടില്‍ ഒറ്റക്കാണ് താമസം. തോപ്പുംപടി പോലിസ് കേസെടുത്തു. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തി. ആക്രമണം നടത്തിയവരെ കുറിച്ച് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക