|    Jul 23 Mon, 2018 11:18 pm
FLASH NEWS

അജ്ഞാതന്‍ മണ്ണെണ്ണ ഒഴിച്ച് തീക്കൊളുത്തിയ ആദിവാസി പെണ്‍കുട്ടിയുടെ മരണം : അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കളും നാട്ടുകാരും രംഗത്ത്

Published : 25th September 2017 | Posted By: fsq

 

ഇടുക്കി: അജ്ഞാതന്‍ മണ്ണെണ്ണ ഒഴിച്ച് തീക്കൊളുത്തിയതിനെ തുടര്‍ന്ന് ആദിവാസി പെ ണ്‍കുട്ടി മരിച്ച സംഭവത്തില്‍ അന്വേഷണം ശക്തമാക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കളും നാട്ടുകാരും രംഗത്തെത്തി. ശരീരമാസകലം പൊള്ളലേറ്റ ഇടുക്കി മാങ്കുളം സ്വദേശിനിയായ പത്താം ക്ലാസുകാരി കഴിഞ്ഞ ദിവസമാണ് മരണപ്പെട്ടത്. അജ്ഞാതന്റെ ആക്രമണത്തില്‍ ഗുരുതരമായി പൊള്ളലേറ്റ വിദ്യാര്‍ഥിനി കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലിരിക്കെ മരിക്കുകയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് പെണ്‍കുട്ടിക്കുനേരെ അക്രമമുണ്ടായത്. രാത്രി പ്രാഥമിക കൃത്യത്തിനുവേണ്ടി പുറത്തിറങ്ങിയ സമയത്ത് പെണ്‍കുട്ടിയുടെ മേല്‍ മണ്ണെണ്ണ് ഒഴിച്ച് അജ്ഞാതന്‍ തീ കൊളുത്തുകയായിരുന്നു. നിലവിളി കേട്ട് രക്ഷിതാക്കള്‍ എത്തിയപ്പോള്‍ തീ ആളിപ്പടരുന്നതാണ് കണ്ടത്. രക്ഷിക്കാനുള്ള ശ്രമത്തിനിടെ പിതാവ് രവിക്കും പൊള്ളലേറ്റു. തീ പടരുന്നതിനിടെ, തന്നെ ആരോ തീക്കൊളുത്തിയതാണെന്ന് പെണ്‍കുട്ടി വിളിച്ച്പറഞ്ഞിരുന്നുവെന്ന് രക്ഷിതാക്കള്‍ പോലിസിന് മൊഴി നല്‍കിയിട്ടുണ്ട്. അക്രമി മണ്ണെണ്ണ സൂക്ഷിച്ചതെന്ന് സംശയിക്കുന്ന പ്ലാസ്റ്റിക് കപ്പ് പോലിസ് കണ്ടെടുത്തു. മൂന്നാര്‍ പോലിസാണ് കേസ് അന്വേഷിക്കുന്നത്. വിദ്യാര്‍ത്ഥിനിയെ അക്രമിച്ചവരെ ഉടന്‍ പിടികൂടണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധത്തിനൊരുങ്ങുകയാണ് ബന്ധുക്കളും നാട്ടുകാരും. അതേസമയം, പെണ്‍കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട കേസ് അട്ടിമറിക്കാന്‍ ചില കേന്ദ്രങ്ങളില്‍ നീക്കം നടക്കുന്നതായും ആരോപണമുണ്ട്. ഇതുമൂലമാണത്രേ പ്രതിയെ പിടികൂടുന്നതില്‍ പോലിസ് അലംഭാവം കാണിക്കുന്നത്. പ്രതിയെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടില്ലെന്നും അന്വേഷണം ഊര്‍ജിതമാണെന്നുമാണ് മൂന്നാര്‍ പോലിസിന്റെ വിശദീകരണം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss