|    Nov 18 Sat, 2017 4:49 am

അജ്ഞാതന്റെ മരണം: കൊലപാതകമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്‌

Published : 3rd August 2017 | Posted By: fsq

 

വടകര: മാഹി റെയില്‍വേ സ്റ്റേഷന് സമീപമുള്ള കുറ്റിക്കാട്ടില്‍ കാണപ്പെട്ട അജ്ഞാത മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയപ്പോള്‍  മരണം കൊലപാതകമാണെന്ന് സൂചന. ഇക്കഴിഞ്ഞ ജൂണ്‍ 17നാണ് ഏകദേശം 55 വയസ്സ് തോന്നിക്കുന്ന പുരുഷന്റെ പുഴുവരിച്ച മൃതദേഹം കാണപ്പെട്ടത്. പ്രദേശവാസികള്‍ക്ക് ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. മൂന്ന് ദിവസം പഴക്കമുള്ള നിലയിലായിരുന്നു മൃതദേഹം. മാഹി പള്ളിയ്ക്ക് സമീപം ഭിക്ഷാടനം നടത്തി ഉപജീവനം നടത്തുന്ന ഒരു കൈ നഷ്ട്ടപ്പെട്ടയാളാണ് ഇയാളെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ഇയാളുടെ പേരും, ഊരും ആര്‍ക്കും അറിയില്ല. മൃതദേഹം തിരിച്ചറിയാന്‍ ആരും എത്തിച്ചേരാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയപ്പോഴാണ് മരണം കൊലപാതകമാണെന്ന് മനസ്സിലായത്. ഇയാളുടെ മലദ്വാരം മുതല്‍ തോളെല്ല് വരെ വലിയ ഒരു മരക്കഷ്ണം കണ്ടെത്തിയതാണ് മരണ കാരണം കൊലപാതകമാണെന്ന് പോസ്റ്റ് മോര്‍ട്ടം നടത്തിയ ഡോക്ടര്‍ റിപോര്‍ട്ട് നല്‍കിയത്. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് ലഭിച്ചതോടെ ചോമ്പാല പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വടകര സിഐ ടി മധുസൂദനന്‍ നായര്‍ക്കാണ് കേസ് അന്വേഷണ ചുമതല. കേസുമായി ബന്ധപ്പെട്ട് നിരവധി പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതായി പോലിസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക