|    Aug 22 Wed, 2018 2:42 am
FLASH NEWS

അജ്ഞാതനെ പ്രതിരോധിക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിക്ക് വെട്ടേറ്റു

Published : 22nd June 2017 | Posted By: fsq

 

പാലക്കാട്: രാത്രിയില്‍ അജ്ഞാതന്‍ വീടുകയറി ആക്രമിക്കുന്നത് പ്രതിരോധിക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിക്ക് വെട്ടേറ്റു. ധോണി ചേരുംകാട് കോളനിയില്‍ അലിയാറിന്റെ മകള്‍ സംസിയയ്ക്കാണ് (15) വെട്ടേറ്റത്. സംസിയ ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലാണ്. തിങ്കളാഴ്ച രാത്രി 1.30നായിരുന്നു സംഭവം. വൈദ്യുതി വിേച്ഛദിച്ച ശേഷം വീടിനുള്ളില്‍ കയറിയ അജ്ഞാതന്‍ സംസിയയുടെ കഴുത്തില്‍ പിടിച്ചു. രണ്ട് സഹോദരിമാരുമൊത്ത് ഹാളില്‍ ഉറങ്ങിയ സംസിയ തടുക്കാന്‍ ശ്രമിക്കുന്നതിനിടെ അക്രമി അരിവാള്‍ ഉപയോഗിച്ച് വലതുകൈയില്‍ വെട്ടുകയായിരുന്നു. വീട്ടുകാര്‍ ഉണര്‍ന്നതോടെ അക്രമി അരിവാള്‍ ഉപേക്ഷിച്ച് ഓടി രക്ഷപെട്ടു. വൈദ്യുതി വിച്ഛേദിച്ചിരുന്നതിനാല്‍ അക്രമിയെ തിരിച്ചറിയാനായില്ലെന്ന് വീട്ടുകാര്‍ പറഞ്ഞു. അടുക്കള വാതില്‍ തുറന്ന് കിടക്കുകയായിരുന്നുവെന്നും അടുക്കളയോട് ചേര്‍ന്നുള്ള ബാത്ത് റൂമിന്റെ ചുമര്‍ വഴിയുള്ള വിടവിലൂടെയാകും അക്രമി വന്നതെന്നും മാതാവ് റഷിയ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss