|    May 24 Wed, 2017 7:19 pm
FLASH NEWS

അജ്ഞാതജീവി ഫാമില്‍ കയറി കോഴികളെ കൊന്നൊടുക്കി

Published : 13th March 2016 | Posted By: SMR

പട്ടാമ്പി: തൃത്താലക്കൊപ്പം പുത്തംകുളത്ത് അജ്ഞാത ജീവികള്‍ കോഴിഫാമില്‍ കയറി കോഴികളെ കൊന്നൊടുക്കി. കൊഴക്കുന്നത്ത് ഹംസയുടെ രണ്ടായിരം സ്‌കൊയര്‍ ഫീറ്റുളള ഫാമിലാണ് സംഭവം.
മുപ്പത്തിഒന്‍പത് ദിവസമയ കോഴികളെ വിപണനത്തിനായി പുലര്‍ച്ചെ കൊണ്ടു പോകുന്നതിന്നായി വന്നപ്പോഴാണ് സംഭവം അറിയുന്നത്. നാനൂറോളം കോഴികളേ കൊന്നിട്ടുണ്ട്. ഇരുനൂറോളം കോഴികള്‍ക്ക് മുറിവ് സംഭവിച്ചിട്ടുണ്ട്. കൊന്നശേഷം ഭക്ഷിച്ചതായോ ഭക്ഷിച്ചതിന്റെ അവശിഷ്ടങ്ങളോ കാണാനായില്ല. പല്ലിന്റെയോ നഖത്തിന്റെയോ ആയ ആഴത്തിലുളള രണ്ട് മുറിവുകളാണ് ചത്ത കോഴികളില്‍ കാണുന്നത്.
ഫാമിന് പുറത്തേക്ക് കോഴികളെ കൊണ്ടുപോയിട്ടില്ല. ഫാമിന്റെ ഇരുമ്പ് നെറ്റ് പൊളിച്ചാണ് അകത്ത് കടന്നിരിക്കുന്നത്. കൊപ്പം വെറ്റിനറി ഹോസ്പിറ്റലില്‍ വിവരം അറിയിച്ചെങ്കിലും ദുരന്തനിവാരണ അതോറിറ്റിക്കുളള അപേക്ഷക്കുളള ഫോമ് കൊടുക്കുക മാത്രമാണ് ചെയ്തത്.
ഫാമില്‍ വരാനോ കോഴികളേ പരിശോധിക്കാനോ തയ്യാറായില്ല. അന്വേഷിച്ച് ചെന്ന പത്രറിപ്പോര്‍ട്ടറോട് സംസാരിക്കാന്‍ കൂട്ടാക്കിയില്ലെന്നും ആരോപണമുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day