|    Oct 24 Tue, 2017 2:28 am
FLASH NEWS

അജ്ഞാതജീവി പശുവിനെ ആക്രമിച്ചു

Published : 3rd February 2016 | Posted By: SMR

സുല്‍ത്താന്‍ ബത്തേരി: വന്യജീവി ആക്രമണത്തില്‍ വളര്‍ത്തുമൃഗത്തിന് പരിക്കേറ്റു. ചെതലയം കൗണ്ടമൂല ഓടമൂല അനന്തന്റെ പശുവിനെയാണ് അജ്ഞാതജീവി ആക്രമിച്ചത്. പശുവിനെ ആക്രമിച്ചതു കടുവയാണെന്ന് ഉടമ പറഞ്ഞു.
തിങ്കളാഴ്ച വൈകീട്ട് നാലോടെയാണ് വീടിനു സമീപം വനാതിര്‍ത്തിയില്‍ മേയാന്‍വിട്ട പശുവിനെ അജ്ഞാതജീവി ആക്രമിച്ചു പരിക്കേല്‍പ്പിച്ചത്. ശബ്ദം കേട്ട് അനന്തന്‍ ഓടിയെത്തിയപ്പോഴേക്കും വന്യജീവി കാടിനുള്ളിലേക്ക് ഓടിമറഞ്ഞു. പശുവിന്റെ കാലുകള്‍ക്കാണ് പരിക്ക്. വിവരമറിഞ്ഞ് വനപാലകര്‍ സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക