|    May 26 Fri, 2017 4:45 pm
FLASH NEWS

അജ്ഞതയാണു മനുഷ്യനെ തെറ്റിലേക്ക് നയിക്കുന്നത്: ജസ്റ്റിസ് കെ ടി തോമസ്

Published : 30th September 2016 | Posted By: Abbasali tf

ചങ്ങനാശ്ശേരി: അജ്ഞതയാണു മനുഷ്യനെ തെറ്റിലേക്കു നയിക്കുന്നതെന്ന് ജസ്റ്റിസ് കെ ടി തോമസ്. സാഹോദര്യം, സമാധാനം, മാനവിക എന്നിവ ലക്ഷ്യം വച്ച് ജമാഅത്തെ ഇസ്‌ലാമി നടത്തുന്ന ദേശീയ കാംപയിന്റെ ജില്ലാതല സമാപന സമ്മേളനം ചങ്ങനാശ്ശേരിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിശുദ്ധ ഖുര്‍ആന്‍ നല്‍കുന്നതില്‍ എറ്റവും വിലപിടിപ്പുള്ള സന്ദേശമാണ് സാഹോദര്യം. ലോകത്തുള്ള എല്ലാ മനുഷ്യരും ദൈവത്തിന്റെ മക്കളാണ്. സാഹോദര്യത്തിന്റെ മഹത്വത്തെ കുറിച്ച് പ്രവാചകന്‍ അര്‍ഥശങ്കയ്ക്കിടയില്ലാതെ പറഞ്ഞിട്ടുണ്ട്. ഇത് മനസ്സിലാക്കണമെങ്കില്‍ സൃഷ്ടിയെപ്പറ്റിയുള്ള അറിവ് നമുക്ക് ഉണ്ടാവണം. മനുഷ്യര്‍ പരസ്പരം മനസ്സിലാക്കിയാല്‍ തന്നെ ലോകം നന്നാവുമെന്നും അദ്ദേഹം പറഞ്ഞു.ജമാഅത്തെ ഇസ്‌ലാമി അസിസ്റ്റന്റ് അമീര്‍ വി ടി അബ്ദുല്ലക്കോയ മുഖ്യപ്രഭാഷണം നടത്തി. ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡന്റ് എ എം അലിക്കുട്ടി അധ്യക്ഷത വഹിച്ചു. കൊടിനാട്ടും കുന്ന് സെന്റ് സെബാസ്റ്റ്യന്‍സ് ചര്‍ച്ച് വികാരി ഫാ. ഡോ. ജോസ് കൊച്ചുപറമ്പില്‍, മുഹിയുദ്ദീന്‍ ജുമാ മസ്ജിദ് ഇമാം അബ്ദുല്‍ സലാം അല്‍ഖാസിമി,  കുറിച്ചി അദൈ്വത വിദ്യാശ്രമം മഠാധിപതി സ്വാമി ധര്‍മ ചൈതന്യ, ജമാഅത്തെ ഇസ്‌ലാമി ജില്ലാ സെക്രട്ടറി നിസ്താര്‍ അഹമ്മദ്, ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറി പി യു നസീര്‍ സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day