|    Oct 19 Thu, 2017 2:51 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

അജു വര്‍ഗീസിനെ പോലിസ് ചോദ്യംചെയ്തു; ഫോണ്‍ പിടിച്ചെടുത്തു

Published : 14th July 2017 | Posted By: fsq

 

കളമശ്ശേരി: അക്രമത്തിനിരയായ നടിയുടെ പേര് വെളിപ്പെടുത്തി ഫേസ്ബുക്ക് പോസ്റ്റിട്ട കേസില്‍ നടന്‍ അജു വര്‍ഗീസിനെ പോലിസ് ചോദ്യംചെയ്യുകയും പോസ്റ്റിടാന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കുകയും ചെയ്തു. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ കളമശ്ശേരി സിഐയുടെ ഓഫിസില്‍ വച്ചായിരുന്നു  ചോദ്യംചെയ്യല്‍. സിഐ ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള ചോദ്യംചെയ്യല്‍ ഒന്നരമണിക്കൂറോളം നീണ്ടു. ഇതിനു ശേഷമാണ് മൊബൈല്‍ ഫോണ്‍ പോലിസ് കസ്റ്റഡിയിലെടുത്തത്്. പിടിച്ചെടുത്ത മൊബൈല്‍ ശാസ്ത്രീയമായി പരിശോധിച്ച് കുറ്റക്കാരനാണെന്നു കണ്ടാല്‍ മേല്‍നടപടികള്‍ സ്വീകരിക്കുമെന്ന് ചോദ്യംചെയ്യലിനുശേഷം സിഐ ജയകൃഷ്ണന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.   കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു പോലിസ് മേധാവിക്ക് നല്‍കിയ പരാതിയിലാണ്  പോലിസ് കേസെടുത്തത്. അതേസമയം, ദിലീപിനെതിരേ ഇപ്പോള്‍ നടക്കുന്ന കേസുമായി ബന്ധപ്പെട്ട് താന്‍ പ്രതികരിക്കുന്നില്ലെന്നും നടിക്കെതിരേ  പോസ്റ്റിട്ട സംഭവത്തില്‍ ഖേദംപ്രകടിപ്പിച്ചതാണെന്നും അജു വര്‍ഗീസ് പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക