|    Jan 23 Mon, 2017 8:08 am
FLASH NEWS

അജു വധക്കേസ്: ഏഴ് പ്രതികള്‍ക്കും ജീവപര്യന്തം; കൊലപാതകകാരണം മുന്‍വൈരാഗ്യം

Published : 6th August 2016 | Posted By: SMR

ആലപ്പുഴ: എഐവൈഎഫ് പ്രവര്‍ത്തകനും സ്വകാര്യ ബാങ്കിലെ അസിസ്റ്റന്റ് മാനേജരുമായിരുന്ന കാളാത്ത് വൈദേഹി വീട്ടില്‍ ശിവാനന്ദന്റെ മകന്‍ അജുവിനെ കൊലപ്പെടുത്തിയ കേസില്‍ ഏഴു പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷ വിധിച്ചു. ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതിയാണു ശിക്ഷവിധിച്ചത്. ആലപ്പുഴ കാളാത്ത് സ്വദേശികളായ ഷിജി ജോസഫ്, ആന്റണി, വിജേഷ്, സൈമണ്‍ വി ജാക്ക്, നിഷാദ്, സിനു വര്‍ഗീസ്, തോമസുകുട്ടി എന്നിവര്‍ക്കാണു കോടതി ജീവപര്യന്തം ശിക്ഷവിധിച്ചത്. പ്രതികള്‍ കുറ്റക്കാരാണെന്നു കഴിഞ്ഞദിവസം കോടതി കണ്ടെത്തിയിരുന്നു.
2008 നവംബര്‍ 16ന് രാത്രി 11.30ഓടെ തോപ്പുവെളി ശ്രീരാമക്ഷേത്ര മൈതാനത്തുവച്ചായിരുന്നു സംഭവം. മുന്‍വൈരാഗ്യത്തെത്തുടര്‍ന്ന് ഒന്നാംപ്രതി ഷിജി ജോസഫിന്റെ നിര്‍ദേശപ്രകാരം ഇയാളുടെ ജോലിക്കാരായ രണ്ടുമുതല്‍ ഏഴുവരെയുള്ള പ്രതികള്‍ ചേര്‍ന്ന് ഇരുമ്പുപൈപ്പും മരക്കഷ്ണവും ഉപയോഗിച്ച് അജുവിനെയും സുഹൃത്ത് അഭിലാഷിനെയും ആക്രമിക്കുകയും ആക്രമണത്തില്‍ അജു കൊല്ലപ്പെടുകയും അഭിലാഷിന് ഗുരുതരപരിക്കേല്‍ക്കുകയുമായിരുന്നുവെന്നാണ് പ്രോസിക്യൂഷന്‍ വാദം.
കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞതായി കോടതി നിരീക്ഷിച്ചു. ഇരുഭാഗത്തു നിന്നും 24 സാക്ഷികളെ കോടതിയില്‍ വിസ്തരിച്ചിരുന്നു. ഇതില്‍ സംഭവസമയം അജുവിനോടൊപ്പമുണ്ടാവുകയും പ്രതികളുടെ ആക്രമണത്തിന് ഇരയാവുകയും ചെയ്ത അഭിലാഷിന്റെ മൊഴിയാണ് കേസില്‍ നിര്‍ണായകമായത്. അജുവിന്റെ സുഹൃത്തായ അഭിലാഷിന്റെ വീടുപണിയുമായുള്ള കരാര്‍ ഒന്നാം പ്രതിയായ ഷിജി ജോസഫിന് നല്‍കാത്തതു സംബന്ധിച്ച മുന്‍വൈരാഗ്യമാണു കൊലപാതകത്തിലേക്കു നയിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക