|    Jan 23 Mon, 2017 6:11 am
FLASH NEWS

അജു കൊലക്കേസ് പ്രതികള്‍ കുറ്റക്കാര്‍; വിധി നാളെ

Published : 4th August 2016 | Posted By: SMR

ആലപ്പുഴ: എഐവൈഎഫ് പ്രവര്‍ത്തകനും സ്വകാര്യ ബാങ്കിലെ അസിസ്റ്റന്റ് മാനേജരുമായിരുന്ന കാളാത്ത് വൈദേഹി വീട്ടില്‍ ശിവാനന്ദന്‍ മകന്‍ അജുവിനെ കൊലപ്പെടുത്തിയ കേസില്‍ ഏഴു പ്രതികളും കുറ്റക്കാരെന്ന് ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതി കണ്ടെത്തി. പ്രതികള്‍ക്ക് നാളെ ശിക്ഷ വിധിക്കും.
2008 നവംബര്‍ 16ന് രാത്രി 11.30ഓടെ തോപ്പുവെളി ശ്രീരാമക്ഷേത്ര മൈതാനത്തു വച്ചായിരുന്നു സംഭവം. മുന്‍ വൈരാഗ്യത്തെ തുടര്‍ന്ന് ഒന്നാംപ്രതി ഷിജി ജോസഫിന്റെ നിര്‍ദേശപ്രകാരം ഇയാളുടെ ജോലിക്കാരായ രണ്ടു മുതല്‍ ഏഴു വരെയുള്ള പ്രതികള്‍ ചേര്‍ന്ന് ഇരുമ്പുപൈപ്പും മരക്കഷണവും ഉപയോഗിച്ച് അജുവിനെയും സുഹൃത്ത് അഭിലാഷിനെയും ആക്രമിക്കുകയായിരുന്നു. അതേസമയം, അജു വധക്കേസ് വിധിപ്രസ്താവം കോടതിയില്‍ പോയി റിപോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് ആലപ്പുഴയില്‍ മാധ്യമ പ്രവര്‍ത്തകര്‍ വിട്ടുനിന്നു. മാധ്യമ പ്രവര്‍ത്തകരെ അപമാനിക്കുന്ന വിധത്തില്‍ ചില അഭിഭാഷകര്‍ കോടതി വളപ്പിനു മുന്നില്‍ ഫ്‌ലക്‌സ് ബാനര്‍ സ്ഥാപിക്കുകയും കോടതിയില്‍ എത്തിയാല്‍ തടയുമെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും പ്രചാരണം നടത്തുകയും ചെയ്ത സാഹചര്യത്തിലായിരുന്നു നടപടി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 39 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക