|    Oct 16 Tue, 2018 12:35 am
FLASH NEWS

അജിനോമോട്ടോ ചെറിയ അളവില്‍ ചേര്‍ക്കാന്‍ അനുമതി; മറ്റ് വസ്തുക്കളില്‍ കണ്ടെത്തിയാല്‍ നടപടി

Published : 27th September 2017 | Posted By: fsq

 
പത്തനംതിട്ട: അജിനോമോട്ടോ ചൈനീസ് ഫുഡുകളില്‍ ചെറിയ അളവില്‍ ചേര്‍ക്കാന്‍ മാത്രമാണ് അനുമതി ഉള്ളതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. മറ്റു ഭക്ഷ്യവസ്തുക്കളില്‍ ഇവ ചേര്‍ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കും. അജിനോമോട്ടോ ഉപയോഗിക്കുന്ന സ്ഥാപനങ്ങള്‍ ഇതു സംബന്ധിച്ച മുന്നറിയിപ്പ് ഉപഭോക്താക്കള്‍ക്ക് അറിയത്തക്കവിധം പ്രദര്‍ശിപ്പിക്കണമെന്നാണ് നിയമം. പായ്ക്ക് ചെയ്ത ഭക്ഷണ സാധനങ്ങളില്‍ അജിനോമോട്ടോ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ ആയതിന്റെ വിവരങ്ങളും രേഖപ്പെടുത്തേണ്ടതുണ്ട്. ചൈനീസ് ഭക്ഷണ സാധനങ്ങളില്‍ പോലും വളരെ ചെറിയ അളവില്‍ മാത്രമേ അജിനോമോട്ടോ ഉപയോഗിക്കാന്‍ പാടുള്ളൂ എന്നാണ് നിയമമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഹെല്‍ത്ത് കാര്‍ഡ്ഹോട്ടലുകളിലും റസ്‌റ്റോറന്റുകളിലും തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാണെങ്കിലും പല കട ഉടമകളും ഇത് കൃത്യമായി പാലിക്കുന്നില്ല. ഇക്കാര്യത്തില്‍ ആരോഗ്യ വകുപ്പിന്റെ ഭാഗത്തുനിന്ന് കര്‍ശനമായ നടപടികള്‍ ഉണ്ടാകണമെന്ന് കലക്ടര്‍ നിര്‍ദേശം നല്‍കി. ഭക്ഷണ സാധനങ്ങളില്‍ അജിനോമോട്ടോയുടെ ഉപയോഗം ഒഴിവാക്കുന്നതിനും സോഡയ്ക്ക് ഉപയോഗിക്കുന്ന ജലത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനും ഏറ്റവും അടിയന്തിരമായ ഇടപെടലുകള്‍ ആവശ്യമാണെന്ന് ജില്ലാ                          പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍ പറഞ്ഞു. മല്‍സ്യംജില്ലയില്‍ മല്‍സ്യം സൂക്ഷിക്കുന്ന പല ഗോഡൗണുകളിലും മൂന്ന് മാസത്തിലധികം പഴക്കമുള്ള മല്‍സ്യമാണ് വില്‍പനയ്ക്കായി നല്‍കുന്നതെന്നും അമോണിയയ്ക്ക് പുറമേ രാത്രികാലങ്ങളില്‍ ഉപ്പിന്റെ രൂപത്തിലുള്ള ഒരു പ്രത്യേക രാസവസ്തു ഗോഡൗണുകളില്‍ സൂക്ഷിച്ചിരിക്കുന്ന മല്‍സ്യങ്ങളില്‍ വിതറുന്നതായും പരാതികള്‍ ഉയര്‍ന്നു. ഇതു ജനങ്ങളുടെ ആരോഗ്യത്തിന് ഏറെ ഭീഷണിയാണ്. ഇക്കാര്യങ്ങളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഭാഗത്തുനിന്ന് കാര്യക്ഷമമായ നടപടികള്‍ ഉണ്ടാവുന്നില്ല എന്ന് യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. മല്‍സ്യ-മാംസ വ്യാപാരം നടത്തുന്ന എല്ലാ സ്ഥലങ്ങളിലും ഊര്‍ജിത പരിശോധന നടത്തി കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന് നിര്‍ദേശം നല്‍കി. ഇതിനുപുറമേ ഭക്ഷ്യോപദേശക വിജിലന്‍സ് സമിതിയുടെ അടുത്ത യോഗത്തില്‍ ഇതു സംബന്ധിച്ച റിപോര്‍ട്ട് സമിതിക്ക് മുമ്പാകെ സമര്‍പ്പിക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു.  സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ്സപ്ലൈകോയുടെ കീഴിലുള്ള ചില സൂപ്പര്‍ മാര്‍ക്കറ്റുകളിലും മാവേലി സ്‌റ്റോറുകളിലും സബ്‌സിഡി സാധനങ്ങള്‍ക്ക് ക്ഷാമമുള്ളതായി പരാതി ഉയര്‍ന്നു. ഓണത്തിനു ശേഷം സാധനങ്ങളുടെ സ്‌റ്റോക്കില്‍ കുറവ് ഉണ്ടായി എന്നും ഒരാഴ്ചയ്്ക്കുള്ളില്‍ അത് പരിഹരിച്ച് സപ്ലോകോയുടെ എല്ലാ വിപണന ശാലകളിലും ആവശ്യാനുസരണം സാധനങ്ങള്‍ എത്തിക്കുമെന്നും യോഗത്തില്‍ പങ്കെടുത്ത സപ്ലൈകോ അസി.മാനേജര്‍  അറിയിച്ചു. റേഷന്‍ അളവില്‍ കുറവ് വരുന്നുറേഷന്‍ വിതരണത്തിനുള്ള സാധനങ്ങള്‍ സപ്ലൈകോ ഗോഡൗണുകളില്‍ നിന്ന് റേഷന്‍കടകളില്‍ എത്തിക്കുമ്പോള്‍ അളവില്‍ കുറവ് വരുന്നതായി റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ പ്രതിനിധികള്‍ പരാതി ഉന്നയിച്ചു. അടുത്ത മാസത്തോടെ ഡിജിറ്റല്‍ വേയിങ് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് സപ്ലൈകോ പ്രതിനിധി അറിയിച്ചു. അളവില്‍ കുറയുന്നു എന്ന പരാതി പരിശോധിച്ച് ഇതില്‍ കഴമ്പുള്ള പക്ഷം മാറ്റം വരുത്തണമെന്ന് ജില്ലാ കലക്ടര്‍ സപ്ലൈകോ മാനേജര്‍ക്കും ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ അധികൃതര്‍ക്കും നിര്‍ദേശം നല്‍കി. ജില്ലയില്‍ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനും ഭക്ഷണസാധനങ്ങളുടെ ഗുണനിലവാരം, അളവ് എന്നിവ കൃത്യമാണെന്ന് ഉറപ്പുവരുത്തുന്നതിനും ജില്ലാ ഭക്ഷ്യോപദേശക സമിതി യോഗം മൂന്നു മാസത്തിലൊരിക്കല്‍ കൃത്യമായി ചേരുമെന്നും കലക്ടര്‍ അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss