|    May 23 Tue, 2017 3:08 am
FLASH NEWS

അജാനൂര്‍ സംഘര്‍ഷം: 31 കേസുകള്‍, 300 പ്രതികള്‍

Published : 17th February 2016 | Posted By: SMR

കാഞ്ഞങ്ങാട്: അജാനൂര്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച പുലര്‍ച്ചെയുമുണ്ടായ ബിജെപി-സിപിഎം സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഹൊസ്ദുര്‍ഗ് പോലിസ് 31 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മൂന്നെണ്ണം വധശ്രമത്തിനാണ്. 300 പേര്‍ക്കെതിരെയാണ് കേസ്. കഴിഞ്ഞ ദിവസം സര്‍വകക്ഷി യോഗം ചേര്‍ന്ന് സമാധാനം പാലിക്കാന്‍ ആഹ്വാനം ചെയ്തിരുന്നു.
ഇതിന് ശേഷം അനിഷ്ട സംഭവങ്ങളൊന്നും റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അജാനൂരിലും പരിസരങ്ങളിലും കനത്ത പോലിസ് ബന്തവസ് തുടരുന്നുണ്ട്.
കൊളവയലില്‍ സ്ഥിരം പോലിസ് പിക്കറ്റ് പോസ്റ്റ് ഏര്‍പ്പെടുത്താന്‍ സര്‍വകക്ഷി യോഗം തീരുമാനിച്ചു. കൊളവയല്‍, കാറ്റാടി, പൊയ്യക്കര, കല്ലിങ്കാല്‍, മല്ലികമാട്, അജാനൂര്‍ കടപ്പുറം മേഖലകളിലാണ് ഞായറാഴ്ച രാത്രി വ്യാപകമായ അക്രമം ഉണ്ടായത്. സിപിഎം പ്രവര്‍ത്തകരെ ബൈക്കുതടഞ്ഞു നിര്‍ത്തി അക്രമിച്ചതോടെയാണ് സംഘര്‍ഷത്തിന് തുടക്കമായത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day