|    Oct 17 Tue, 2017 9:31 am

അജാനൂരില്‍ അമ്പതോളം മുസ്്‌ലിംലീഗ് കുടുംബങ്ങള്‍ സിപിഐയിലേക്ക്

Published : 7th October 2016 | Posted By: Abbasali tf

കാഞ്ഞങ്ങാട്: അജാനൂര്‍ പഞ്ചായത്തിലെ ഇക്ബാല്‍ നഗര്‍ പരിസരത്തുനിന്നും അമ്പതോളം മുസ്്‌ലിം ലീഗ് കുടുംബങ്ങള്‍ സിപിഐയില്‍ ചേര്‍ന്നു. ലീഗ് നേതൃത്വവുമായി ഒരുവര്‍ഷത്തോളമായി ഇടഞ്ഞുനില്‍ക്കുന്ന യൂത്ത് ലീഗ് പ്രവര്‍ത്തകരും കുടുംബാംഗങ്ങളുമാണ് സിപിഐയില്‍ ചേര്‍ന്നത്. പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട കേസുകള്‍ തീര്‍പ്പാക്കാന്‍ ശ്രമിക്കാതെ മറ്റുകേസുകളില്‍ പ്രവര്‍ത്തകരെ പ്രതിയാക്കുന്നുവെന്ന് ആരോപിച്ചാണ് രാജിവച്ചത്. ഇതേ തുടര്‍ന്ന് ഇവര്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് ഇവര്‍ ബഹിഷ്‌കരിച്ചിരുന്നു. കോണ്‍ഗ്രസ്, മുസ്്‌ലിം ലീഗ് നേതാക്കള്‍ ഇടപെട്ടിട്ടും വോട്ടുചെയ്യാന്‍ പോയില്ല. തുടര്‍ന്നാണ് സിപിഐയില്‍ ചേരാന്‍ തീരുമാനമെടുത്തത്. എ സമീര്‍, സി പി ഫൈസല്‍, അബ്ബാസ്, ബാസിത്, തസ്വീക്ക്, തസ്്‌രീഫ്, ജുനൈഫ്, എം എ തസീര്‍, നബീല്‍, റിയാസ്, ബഷീര്‍, ജുനൈദ്, അഫ്‌സല്‍, സലിം, മുഷ്താഖ്, സുഹൈല്‍ തുടങ്ങി അമ്പതോളം പേര്‍ അനുഭാവി ഗ്രൂപ്പ് രൂപീകരണയോഗത്തില്‍ സംബന്ധിച്ചു. ജില്ലാ സെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, കെ വി കൃഷ്ണന്‍, എ ദാമോദരന്‍, എ തമ്പാന്‍, കരുണാകരന്‍ കുന്നത്ത് സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക