|    May 23 Wed, 2018 7:08 am
FLASH NEWS
Home   >  Sports  >  Cricket  >  

അജയ്യരായി ഇംഗ്ലണ്ട്; ബംഗ്ലാദേശ് സെമിയില്‍ ആസ്‌ത്രേലിയ പുറത്ത്

Published : 10th June 2017 | Posted By: ev sports


ലണ്ടന്‍: ആസ്‌ത്രേലിയയുടെ സെമി ഫൈനല്‍ മോഹങ്ങള്‍ക്ക് തിരിച്ചടി നല്‍കി ഇംഗ്ലണ്ടിന് തകര്‍പ്പന്‍ ജയം. ബെന്‍ സ്‌റ്റോക്‌സ് സെഞ്ച്വറിയോടെ(102*) നിറഞ്ഞ് നിന്ന മല്‍സരത്തില്‍ ഡക്ക്‌വര്‍ത്ത് നിയമപ്രകാരം 40 റണ്‍സിനാണ് ഇംഗ്ലണ്ടിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത ആസ്‌ത്രേലിയ 50 ഓവറില്‍ ഒമ്പത് വിക്കറ്റിന് 277 റണ്‍സ് അടിച്ചെടുത്തപ്പോള്‍ മറുപടി ബാറ്റിങില്‍ ഇംഗ്ലണ്ട് 40.2 ഓവറില്‍ നാല് വിക്കറ്റിന് 240 റണ്‍സെന്ന നിലയില്‍ നില്‍ക്കെ മഴ കളിമുടക്കുകയായിരുന്നു. മഴനിയമം മൂലം വിജയ ലക്ഷ്യം 40.2 ഓവറില്‍ 201 റണ്‍സായി പുനര്‍ നിശ്ചയിച്ചപ്പോള്‍ 40 റണ്‍സിന്റെ ആവേശം ജയവും ഇംഗ്ലണ്ടിനൊപ്പം നിന്നു.
ഒരു ഘട്ടത്തില്‍ മൂന്ന് വിക്കറ്റിന് 35 റണ്‍സെന്ന നിലയില്‍ തകര്‍ന്ന ഇംഗ്ലണ്ടിനെ നാലാം വിക്കറ്റിലൊത്തുചേര്‍ന്ന് ബെന്‍ സ്‌റ്റോക്‌സിന്റേയും(102*) ഓയിന്‍ മോര്‍ഗന്റേയും(87) കൂട്ടുകെട്ടാണ് വിജയത്തിലേക്കെത്തിച്ചത്.
നേരത്തെ ട്രവിസ് ഹെഡ്(71), ആരോണ്‍ ഫിഞ്ച്(68), സ്റ്റീവ് സ്മിത്ത്(56) എന്നിവരുടെ അര്‍ധ സെഞ്ച്വറികളാണ് ഓസീസിസ് 277 എന്ന മാന്യമായ സ്‌കോര്‍ സമ്മാനിച്ചത്. ഇംഗ്ലണ്ടിന് വേണ്ടി ആദില്‍ റഷീദ്, മാര്‍ക്ക് വുഡ് എന്നിവര്‍ നാല് വിക്കറ്റ് വീതം വീഴ്ത്തി തിളങ്ങി. ബെന്‍ സ്‌റ്റോക്‌സാണ് കളിയിലെ താരം. ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടതോടെ ഓസീസ് ചാംപ്യന്‍സ് ട്രോഫിയുടെ സെമി ഫൈനല്‍ കാണാതെ പുറത്തായി. അതേ സമയം ന്യൂസിലന്‍ഡിനെ അട്ടിമറിച്ച ബംഗ്ലാദേശ് ഓസീസ് പുറത്തായതോടെ സെമി ഫൈനലിലേക്ക് ടിക്കറ്റെടുത്തു. ഓസീസിന്റെ ആദ്യത്തെ രണ്ട് മല്‍സരങ്ങളും മഴമൂലം ഉപേക്ഷിച്ചതാണ് ഓസീസിന് തിരിച്ചടിയായത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss