|    Nov 24 Fri, 2017 6:42 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

അജയ്യനായി വിജേന്ദര്‍

Published : 6th August 2017 | Posted By: fsq

 

മുംബൈ: ഓറിയന്റല്‍ സൂപ്പര്‍ മിഡില്‍വെയ്റ്റ് കിരീടം ഇന്ത്യയുടെ വിജേന്ദര്‍ സിങിന്. ആവേശം നിറഞ്ഞ പോരാട്ടത്തില്‍ ചൈനയുടെ മെയ്‌മെയ്തിയാലിയെ ഇടിച്ചിട്ടാണ് വിജേന്ദര്‍ കിരീടം ചൂടിയത്. മെയ്‌മെയ്തിയാലിയുടെ വെല്ലുവിളികള്‍ക്ക് ഇടിക്കൂട്ടില്‍ തന്റെ പഞ്ച് കൊണ്ട് മറുപടി പറഞ്ഞ വിജേന്ദര്‍ 96-93, 95-94,95-94 എന്ന സ്‌കോറിനാണ് വിജയം പിടിച്ചെടുത്തത്. വിജേന്ദറിന്റെ കരിയറിലെ തുടര്‍ച്ചയായ ഒമ്പതാം ജയമാണിത്. ലോക റാങ്കിങില്‍ 51ാം സ്ഥാനത്താണ് വിജേന്ദറുള്ളത്. അതേ സമയം 23കാരനായ മെയ്‌മെയ്തിയാലി ലോക റാങ്കിങില്‍ 127ാം സ്ഥാനക്കാരനാണ്.ഏഷ്യന്‍ പോരാട്ടഭൂമി എന്ന് അറിയപ്പെട്ട വിജേന്ദര്‍ മെയ്‌മെയ്തിയാലി പോരാട്ടം കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യ – ചൈന പോരാട്ടം എന്ന രീതിയിലേക്ക് മാറിയിരുന്നു. മല്‍സരത്തിനുള്ള മുന്നൊരുക്കമെന്നോണം മാഞ്ചസ്റ്ററില്‍ ട്രയ്‌നര്‍ ലി ബിയേഡിന്റെ കീഴില്‍ വിജേന്ദര്‍ നീണ്ട നാളുകളായി പരിശീലനം നടത്തിയിരുന്നു. വിജേന്ദറിനേക്കാളും പ്രായം കുറവാണെങ്കിലും കൂടുതല്‍ മല്‍സര പരിചയം മെയ്‌മെയ്തിയാലിക്കൊപ്പമായിരുന്നു. എന്നാല്‍ റിങില്‍ കണക്കുകള്‍ക്ക് സ്ഥാനമില്ലെന്ന് തെളിയിക്കുന്ന പ്രകടനമാണ് വിജേന്ദര്‍ പുറത്തെടുത്തത്.മുബൈ വര്‍ളിയിലെ സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ സ്‌റ്റേഡിയത്തിലെ ഇടിക്കൂട്ടില്‍ ഇന്ത്യക്ക് അഭിമാനിക്കാന്‍ ഏറെ വക നല്‍കുന്ന ജയമാണ് വിജേന്ദര്‍ സമ്മാനിച്ചത്. ഷ്യ പസഫിക് സൂപ്പര്‍ മിഡില്‍വെയ്റ്റ് ചാംപ്യനായിരുന്ന മെയ്‌മെയ്തിയാലിയെ കടുത്ത പോരാട്ടത്തിനൊടുവിലാണ് വിജേന്ദര്‍ കീഴടക്കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക